Kerala Blasters Market Value: ട്രാൻസ്ഫർ വിപണിയിൽ എപ്പോഴും വലിയ തുക ചിലവഴിക്കാൻ മടിച്ചിരുന്ന ക്ലബായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ്. മറ്റുള്ള ക്ലബ്ബുകൾ പണം മുടക്കി മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോഴെക്കെയും ശരാശരി താരങ്ങളിലും അക്കാദമി താരങ്ങളിലും നമ്മുക്ക് ഒതുങ്ങേണ്ടി വന്നു. എന്നാൽ പുതിയ ഉടമസ്ഥർ എത്തിയതോടെ കളി മാറിയിരിക്കുകയാണ്. വളർന്ന് വരുന്ന താരങ്ങളെ നിലനിർത്തുന്നതോടൊപ്പം പണം മുടക്കി മികച്ച താരങ്ങളെ സ്വന്തമാക്കാൻ പുതിയ അറബ് ഉടമ തയാറായിരിക്കുകയാണ്. അതിന് തെളിവാണ് മാർക്കറ്റ് വാല്യൂവിൽ ബ്ലാസ്റ്റേഴ്സ് നേടിയ ഉയർച്ച.
മാർക്കറ്റ് വാല്യൂവിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വമ്പൻ കുതിച്ചുചാട്ടത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. പുതിയ അറബ് ഉടമസ്ഥരുടെ വരവോടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ ക്ലബ്ബ്, ട്രാൻസ്ഫർ മൂല്യത്തിൽ ഒറ്റയടിക്ക് വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് കേവലം 26 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ്, പുതിയ നിക്ഷേപകരുടെ വരവോടു കൂടി 15 കോടിയുടെ അധിക മൂല്യം നേടി ആകെ 41.53 കോടി രൂപയുടെ മാർക്കറ്റ് വാല്യൂവിലേക്ക് ഉയർന്നിരിക്കുകയാണ്. അതായത് മികച്ച കളിക്കാരെ വാങ്ങിക്കാൻ പുതിയ മാനേജ്മെന്റ് പണമെറിഞ്ഞ് തുടങ്ങി എന്ന് സാരം.
നേരത്തെ ഐഎസ്എല്ലിൽ വിപണി മൂല്യമുള്ള ക്ലബ്ബുകളുടെ പട്ടികയിൽ 10-ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാൽ പുതിയ ഉടമസ്ഥർ അടുത്ത സീസണിലേക്കായി വലിയ തുക മാറ്റിവെച്ചതോടെ മാർക്കറ്റ് മൂല്യത്തിൽ 10 ആം സ്ഥാനത്തിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.66.55 കോടി രൂപ മൂല്യമുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റും 56.65 കോടി രൂപ മൂല്യമുള്ള ഈസ്റ്റ് ബംഗാൾ FC യും മാത്രമാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. വരും ട്രാൻസ്ഫർ വിൻഡോകളിൽ പണമെറിഞ്ഞ് വമ്പൻ സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള ക്ലബ്ബിന്റെ വ്യക്തമായ തീരുമാനമാണ് ഈ വിപണി മൂല്യത്തിലെ മാറ്റം തെളിയിക്കുന്നത്.
ALSO READ:
- ആഷ്ലിയുടെ ‘ഡബിൾ ഫോർമേഷൻ’ ആദ്യ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ അറിയാം
- ആഷ്ലിയുടെ വജ്രായുധം: ഇവൻ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഭരിക്കും
- ബ്ലാസ്റ്റേഴ്സിലാദ്യമായി ‘ഹാൻഡ് പിക്ക് സ്ട്രാറ്റജി’: ഇത്തവണ കളി മാറും
ക്ലബ്ബുകളുടെ നിലവിലെ വിപണി മൂല്യം (Kerala Blasters Market Value ISL Comparison)

ഐഎസ്എല്ലിലെയും മറ്റ് പ്രമുഖ ഇന്ത്യൻ ക്ലബ്ബുകളുടെയും നിലവിലെ ആകെ മാർക്കറ്റ് വാല്യൂ വിവരങ്ങൾ അറിയാം..
- Mohun Bagan Super Giant – ₹66.55 Cr
- East Bengal FC – ₹56.65 Cr
- Kerala Blasters FC – ₹41.53 Cr
- NorthEast United FC – ₹36.3 Cr
- Punjab FC – ₹34.93 Cr
- Odisha FC – ₹32.45 Cr
- Bengaluru FC – ₹32.18 Cr
- FC Goa – ₹28.6 Cr
- Chennaiyin FC – ₹28.44 Cr
- Mumbai City FC – ₹26.68 Cr
- Sporting Club Delhi – ₹17.33 Cr
- Inter Kashi FC – ₹7.43 Cr
- Churchill Brothers FC – ₹6.44 Cr
ALSO READ:
- ലൂണയ്ക്ക് ശേഷം ആര്? ബ്ലാസ്റ്റേഴ്സ് ഉത്തരം കണ്ടെത്തുന്നു
- ഷെയ്ഖ് ഞെട്ടും: കൊച്ചിയിൽ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര വരവേൽപ്പ്
- ട്രെഡിഷണൽ വിങ്ങറല്ല: ആന്ദ്രേ ഗ്രീനിന്റെ പ്ലെയിങ് സ്റ്റൈലും ദൗർബല്യങ്ങളും അറിയാം…
English Summary
Kerala Blasters witnessed a massive surge in their squad valuation following new Arab ownership. The club’s Kerala Blasters Market Value increased by ₹15 crore to reach ₹41.53 crore, lifting them from 10th spot to 3rd position in ISL rankings, just behind Mohun Bagan and East Bengal.
