കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി എട്ടു താരങ്ങളെ ഓഫ് ലോഡ് ഉദ്ദേശിക്കുന്നതായി പ്രമുഖ മാധ്യമമായ ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. നായകൻ അഡ്രിയാൻ ലൂണ അടക്കമുള്ള എട്ട് താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത്… ആ എട്ട് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..
അഡ്രിയാൻ ലൂണ, നോഹ സദോയി, ക്വമെ പെപ്ര, മിലോസ് ഡ്രിങ്കിച് എന്നീ 4 വിദേശികളെയും ഹോർമിപാം, സച്ചിൻ സുരേഷ്, ഇഷാൻ പണ്ഡിത, സന്ദീപ് സിങ് എന്നീ ഇന്ത്യൻ താരങ്ങളെയുമാണ് ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഇതിൽ പെപ്ര ഒഴികെയുള്ള താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിൽ ഇനിയും കരാറുണ്ട്. അതിനാൽ ഇവരെ ബ്ലാസ്റ്റേഴ്‌സ് ഓഫ്ലോഡ് ചെയ്യുമ്പോൾ ട്രാൻസ്ഫർ തുക വാങ്ങിയുള്ള നീക്കമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുക.
ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.