സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്.

ടീമിന്റെ മൂന്നാം ചോയിസ് ഗോൾ കീപ്പർ നോറ ഫെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുന്നത്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള സാധ്യതകളുണ്ടെന്ന് നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ നടന്ന ട്രെയിനിങ് സെക്ഷനിലും താരം പങ്കെടുത്തിരുന്നില്ല. ഇതോടെ താരത്തെ ലോണിൽ അയക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

അതേ സമയം, നോറയെ ലോണിൽ അയക്കുമ്പോൾ മറ്റൊരു ഗോൾ കീപ്പറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് നേരത്തെ റിപോർട്ടുകൾ പുറത്തു വന്നിരുന്നു. നോറ പരിശീലനത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ പുതിയ ഗോൾ കീപ്പർ ഉടനെത്തുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിപണിയിലാണ് ഐ- ലീഗ് ക്ലബായ ഐസ്വാൾ എഫ്സിയിൽ നിന്നും നോറയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. 2027 വരെയുള്ള കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

അതേ സമയം, താരത്തെ ഏത് ക്ലബിലേക്കാണ് ലോണിൽ അയക്കുന്നത് എന്ന കാര്യം വ്യക്തമല്ല.