FootballIndian Super LeagueKBFC

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് കളിക്കുമോ?? വമ്പൻ അപ്ഡേറ്റ് നൽകി മാർക്കസ് രംഗത്ത്…

ഐഎസ്എൽ നിന്ന് 13 ടീമും ഐ-ലീഗിൽ നിന്ന് മൂന്ന് ടീമും സൂപ്പർ കപ്പിൽ പങ്കെടുക്കും

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് പോലും കാണാത്തെ പുറത്തായിരിക്കുകയാണ്. ഇനി ആരാധകരുടെ എല്ലാ പ്രതിക്ഷയും സൂപ്പർ കപ്പിന് മേലാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ്‌ കളിക്കുമോ ബന്ധപ്പെട്ടുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല.

പക്ഷെ പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാഹോവയുടെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ 13 ടീം സൂപ്പർ കപ്പിൽ പങ്കെടുക്കുമെന്നാണ്. അങ്ങനെയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും സൂപ്പർ കപ്പിൽ പങ്കെടുക്കുമെന്ന് ഉറപ്പിക്കാം.

ഐഎസ്എൽ പുറമെ ഐ-ലീഗിൽ നിന്നുള്ള മൂന്ന് ടീമും സൂപ്പർ കപ്പിൽ പങ്കെടുക്കും. ഐ-ലീഗ് പോയിന്റ് ടേബിളിൽ ഏറ്റവും മുൻപന്തിയിലുള്ള മൂന്ന് ടീമുകളായിരിക്കും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ സാധ്യത.

നോക്ക് ഔട്ട്‌ ഫോർമാറ്റിലായിരിക്കും ഇത്തവണ സൂപ്പർ കപ്പ് നടക്കുക. ഏപ്രിൽ 21 മുതൽ ഒഡിഷയിൽ വെച്ചായിരിക്കും സൂപ്പർ കപ്പ്‌ ആരംഭിക്കുക. എല്ലാ മത്സരങ്ങളും ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും കളിക്കുക.

സൂപ്പർ കപ്പിൽ വിജയിക്കുന്ന ടീമിന് AFC ചാമ്പ്യൻസ് ലീഗ് സെക്കന്റ്‌ ഡിവിഷൻ പ്ലേഓഫ് യോഗ്യത നേടാൻ കഴിയും. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുന്നതാണ്.