കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് അഡ്രിയൻ ലൂണ കഴിഞ്ഞ മൂന്ന് സീസണിലായി ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമാണ് ഈ ഉറുഗ്യൻ പ്ലേ മേക്കർ.
എന്നാൽ പോയ സീസണിൽ മുൻ സീസണിലെ പോലെ മികച്ച ഫോമിലേക്ക് ഉയരാൻ താരത്തിന് സാധിച്ചില്ല ഇടക്ക് വന്ന പരിക്കും എല്ലാം ഇതിന് കാരണമാണ്.
എങ്കിലും ആരാധകരുടെ ഇഷ്ട താരം എന്നും ലൂണ തന്നെയാണ് പലരും ടീം വിട്ടപ്പോളും ഇവിടെ അദ്ദേഹം ഉറച്ചു നിന്നിരുന്നു.
പുതിയ ഒരു സീസണിന് വേണ്ടി ടീം ഒരുങ്ങുമ്പോൾ ലൂണ ബ്ലാസ്റ്റേഴ്സ് വിടുമെന്ന വാർത്ത പ്രചരിക്കുന്നുണ്ട്.
അതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലെയുടെ പ്രതികരണം ആര് ടീം വിടുമെന്നത് ആലോചികനുള്ള സമയമല്ല ഇത് സൂപ്പർ കപ്പിന് വേണ്ടിയുളള ഒരുക്കത്തിലാണ് ഞങ്ങൾ.
