ഐഎസ്എൽ 2024/25 സീസണിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചത്തോടെ ഒട്ടുമിക്ക ക്ലബ്ബുകളും അടുത്ത സീസണിലേക്കുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിന്റെ യുവ ലെഫ്റ്റ് ബാക്ക് താരമായ ലാൽറെമ്രുഅതയെ സ്വന്തമാക്കാൻ ഐഎസ്എലിലെ ചില ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ഏതൊക്കെ ക്ലബ്ബാണ് താരത്തിനായി രംഗത്ത് വന്നിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. ഈ സീസണിൽ ചർച്ചിൽ ബ്രദേഴ്സിനായി ഗംഭീര പ്രകടനമാണ് ലാൽറെമ്രുഅത കാഴ്ച്ചവെക്കുന്നത്. താരം ഈ സീസണിൽ ഇതോടകം 17 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും മൂന്ന് അസ്സിസ്റ്റും നേടിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി രംഗത്തുണ്ടാവാൻ സാധ്യതയില്ല. കാരണം ഇതോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ നവോച്ച സിംഗ്, ഐബൻഭ ഡോഹ്ലിംഗ്, മുഹമ്മദ് സഹീഫ് എന്നിവരുണ്ട്. അതോടൊപ്പം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത് റൈറ്റ് ബാക്ക് താരത്തെ കൊണ്ടുവരാനാണ്.
എന്തിരുന്നാലും ഏത് ടീമായാലും വമ്പൻ ട്രാൻസ്ഫർ ഫീ നൽകി മാത്രമേ ലാൽറെമ്രുഅത സ്വന്തമാക്കാൻ സാധിക്കുകയുള്ളു. അഥവാ ചർച്ചിൽ ബ്രദേഴ്സ് ഐ-ലീഗ് കിരീടം സ്വന്തമാക്കി ഐഎസ്എലിലേക്ക് പ്രൊമോട്ട് ചെയ്യപെട്ടാൽ താരം ക്ലബ് വിടാനും സാധ്യതയില്ല.
SOURCE :- (Footyindia)