ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നടത്താൻ ഒരുങ്ങുന്നു. അവരുടെ മുൻ താരത്തെ തന്നെയാണ് ബഗാൻ ഇത്തവണ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി ടീമിലെത്തിക്കുന്നത്.
ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു
@RevSportzGlobal ന്റെ റിപ്പോർട്ട് പ്രകാരം യുവ വിങ്ങർ കിയാൻ നസ്രിയാണ് ബഗാന്റെ വിൻഡോയിലെ ആദ്യ സൈനിങ്. 30 ലക്ഷം രൂപ ട്രാൻസ്ഫർ തുക മുടക്കിയാൻ ബഗാൻ ഈ ട്രാൻസ്ഫർ പൂർത്തികരിക്കുന്നത്. ചെന്നൈയിൻ എഫ്സിയിൽ നിന്നാണ് താരത്തെ ബഗാൻ തിരിച്ചെത്തിക്കുന്നത്.
ALSO READ: പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും
രണ്ട് ദിവസത്തിനകം പേപ്പർ വർക്കുകൾ പൂർത്തിയാകുമെന്നും ശേഷം സൈനിങ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
ALSO READ: ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന
24 കാരനായ നസ്രി 2019 മുതൽ മോഹൻ ബഗാന്റെ ഭാഗമാണ്. മുൻ ഇറാനിയൻ ദേശീയ താരവും മുമ്പ് ഈസ്റ്റ് ബംഗാളിനായി കളിക്കുകയും ചെയ്ത ജംഷിദ് നസ്രിയുടെ മകനാണ് കിയാൻ.
ALSO READ: റഫ പടിയിറങ്ങിയതെന്തിന്? കറ്റാല അതൃപ്തൻ; അപ്‌ഡേറ്റുകൾ പരിശോധിക്കാം
കഴിഞ്ഞ സമ്മറിലാണ് താരം ചെന്നൈയിൻ എഫ്സിയിലേക്ക് കൂടുമാറുന്നത്. എന്നാൽ ചെന്നൈയിൻ കൃത്യമായ അവസരം പോലും താരത്തിന് ലഭിച്ചില്ല. കൂടാതെ മലയാളി താരം ആഷിക് കുരുണിയൻ ക്ലബ് വിടുകയും ചെയ്ത സാഹചര്യത്തിലാണ് നസ്രിയെ ബഗാൻ തിരികെയെത്തിക്കുന്നത്.