കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായ റാഫ മോണ്ടിനെഗ്രയ്ക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത സ്പാനിഷ് ഫിറ്റ്‌നെസ് കോച്ചായ അലിക്സ് മോറയെ സ്വന്തമാക്കിയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്.
READ MORE:- കിടിലൻ സ്പാനിഷ് തന്ത്രഞ്ജനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; ഡേവിഡ് കാറ്റലയുടെ പുതിയ സഹായി
കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ അലിക്സ് മോറ ചിലറക്കാരനല്ല. പോയെടത്തെല്ലാം തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് അലിക്സ് മോറ. 2019ലാണ് അലിക്സ് മോറ തന്റെ ഇന്റർനാഷണൽ കോച്ചിംഗ് കരിയർ ആരംഭിച്ചത്.
READ MORE:- വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് കാണിക്കൾ മാത്രം; കിടിലൻ വിദേശ താരം എതിരാളികളുടെ മടയിലേക്ക്
2023/24 സീസണിൽ ഖത്തർ ടൂർണമെന്റായ ഖത്തറി ലീഗ് ജേതാകളായ അൽ-വക്ര ക്ലബ്ബിന്റെ ഭാഗമായിരുന്നു അലിക്സ് മോറ. ഇതിന് ശേഷം അദ്ദേഹം ഖത്തർ ദേശിയ ടീമിന്റെ ഭാഗമാവുകയായിരുന്നു. 2023 ഏഷ്യൻ കപ്പ് ജേതാകളായ ഖത്തർ ദേശിയ ടീമിലെ ഫിറ്റ്നസ് കോച്ചായിരുന്നു അലിക്സ് മോറ. ഇതോടക്കം മൂന്നോളം ടീമുകൾക്കായി പ്രവർത്തിച്ച അലിക്സ് മോറ രണ്ട് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം UEFA സർട്ടിഫൈഡ് ഫിറ്റ്നസ് കോച്ച് കൂടിയാണ് അദ്ദേഹം. 29ആം വയസ്സിൽ ഒട്ടേറെ പരിചയസമ്പത്തുമയാണ് അലിക്സ്മോറ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്തിരുന്നാലും അലിക്സ് മോറയുടെ സൈനിങ് ടീമിന് കൂടുതൽ ഗുണക്കരമാക്കുമെന്ന് നിഷ്സംശയം പറയാം.