CricketCricket LeaguesIndian Premier LeagueSports

ബിഗ് ഗെയിം മാൻ; അവൻ ആദ്യ ഇലവനിൽ എത്തിയാൽ മുംബൈയ്ക്ക് പേടിക്കാനില്ല

ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..

ഐപിഎൽ 2025 ന്റെ കലാശപ്പോരിന് ആർസിബിയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം…ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..

ALSO READ: മുംബൈ ജയിച്ചാൽ ‘അംബാനിയുടെ കോഴക്കളി’; സോഷ്യൽ മീഡിയ തിയറിക്ക് പിന്നിലാര്? അതെ, ആ പ്രമുഖ ടീമിന്റെ പ്രമുഖ ഫാൻസ്‌ തന്നെ…

പരിക്ക് കാരണം എലിമിനേറ്റർ മത്സരം കളിക്കാതിരുന്ന ദീപക് ചഹർ ഇന്ന് ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതയുണ്ട്. താരം കഴിഞ്ഞ ദിവസത്തെ പരിശീലന സെക്ഷനിൽ പങ്കെടുത്തിരുന്നു. അതിനാൽ താരം ഇന്ന് കളിയ്ക്കാൻ സാധ്യതകളുണ്ട്.

ALSO READ: കാൽമുട്ടിന് പരിക്ക്; മുംബൈ ബൗളർ രണ്ടാം ക്വാളിഫയറിൽ കളിച്ചേക്കില്ല

ബിഗ് ഗെയിമുകളിൽ മികച്ച സ്പെല്ലുകളെറിഞ്ഞ ചരിത്രമുള്ള താരമാണ് ചഹാർ. അതിനാൽ താരം ആദ്യ ഇലവനിൽ എത്തുമ്പോൾ മുംബൈയ്ക്ക് അത് ആശ്വാസമാകും. കൂടാതെ ചഹാറിന് പകരം എലിമിനേറ്റർ മത്സരം കളിച്ച ഇംഗ്ലീഷ് താരം റിച്ചാർഡ് ഗ്ളീസൻ മത്സരത്തിൽ പരിക്ക് കാരണം തന്റെ സ്പെൽ പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. അതിനാൽ ചഹാർ ആദ്യ ഇലവനിൽ എത്തുമ്പോൾ മുംബൈ നിരയിൽ വിദേശ ലൈനപ്പിലും മാറ്റമുണ്ടാകും.

ALSO READ: സഞ്ജുവിന് 23 കോടിയുടെ ഓഫർ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രേഡ് പ്രൈസ്?; റിപ്പോർട്ടുകൾക്ക് പിന്നിലെ വാസ്തവമെന്ത്?

ലങ്കൻ ഓൾറൗണ്ടർ ചരിത് അസലങ്ക ഇന്ന് മുംബൈയ്ക്കായി ഐപിഎൽ അരങ്ങേറ്റം നടത്തും. ബാറ്റർമാർക്ക് പിന്തുണയുള്ള പിച്ചിൽ ഒരു അസലങ്കയെ ഉൾപ്പെടുത്തുന്നത് മുംബൈയ്ക്ക് ഗുണകരമാവും.

ALSO READ: പഞ്ചാബിന് രണ്ട് തിരിച്ചടികൾ; ക്വാളിഫയറിൽ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പം…

മുംബൈയുടെ ഇന്നത്തെ ഇലവൻ ( ഇമ്പാക്ട് പ്ലയെർ ഉൾപ്പെടെ): രോഹിത് ശർമ്മ, ജോണി ബെയർസ്‌റ്റോ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ചരിത് അസലങ്ക, ഹർദിക് പാണ്ട്യ, നമൻ ദിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, അശ്വിനി കുമാർ.

ALSO READ: ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…