CricketCricket LeaguesIndian Premier LeagueSports

മുംബൈ ജയിച്ചാൽ ‘അംബാനിയുടെ കോഴക്കളി’; സോഷ്യൽ മീഡിയ തിയറിക്ക് പിന്നിലാര്? അതെ, ആ പ്രമുഖ ടീമിന്റെ പ്രമുഖ ഫാൻസ്‌ തന്നെ…

നിർണായക മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ, അല്ലെങ്കിൽ കിരീടം നേടിയാൽ സോഷ്യൽ മീഡിയയിൽ വിമർശകർ ഉയർത്തുന്ന പ്രധാന തിയറിയാണ് ' അംബാനിയുടെ കോഴക്കളി' യെന്ന്. അംബാനി തന്റെ പണം ഉപയോഗിച്ച് കളിയെ സ്വാധിനിച്ചു എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ മുംബൈ തോൽക്കുന്ന മത്സരങ്ങളിൽ ഈ തിയറി ഉയർന്ന് വരാറില്ല. ( ചിലപ്പോൾ അംബാനിയുടെ കൈയിലെ പണം തീർന്നത് കൊണ്ടാവാം).

നിർണായക മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ, അല്ലെങ്കിൽ കിരീടം നേടിയാൽ സോഷ്യൽ മീഡിയയിൽ വിമർശകർ ഉയർത്തുന്ന പ്രധാന തിയറിയാണ് ‘ അംബാനിയുടെ കോഴക്കളി’ യെന്ന്. അംബാനി തന്റെ പണം ഉപയോഗിച്ച് കളിയെ സ്വാധിനിച്ചു എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ മുംബൈ തോൽക്കുന്ന മത്സരങ്ങളിൽ ഈ തിയറി ഉയർന്ന് വരാറില്ല. ( ചിലപ്പോൾ അംബാനിയുടെ കൈയിലെ പണം തീർന്നത് കൊണ്ടാവാം). എന്താണ് ഈ തിയറിക്ക് പിന്നിലെ കാരണം? ആരാണ് ഈ തിയറി പ്രചരിപ്പിക്കുന്നവർ? പരിശോധിക്കാം…

ALSO READ: കാൽമുട്ടിന് പരിക്ക്; മുംബൈ ബൗളർ രണ്ടാം ക്വാളിഫയറിൽ കളിച്ചേക്കില്ല

2013 മുതലാണ് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ ശക്തി കേന്ദ്രമായി തുടങ്ങിയത്. 2013 മുതൽ മുംബൈ നേടിയത് അഞ്ച് കിരീടങ്ങളാണ്. സ്വാഭാവികമായും മുംബൈ ഇത്തരത്തിൽ വലിയ കുതിപ്പ് നടത്തുമ്പോൾ വിമർശകർക്ക് കുരുപൊട്ടുക എന്നത് സ്വാഭാവികമാണ്. ( വിമർശകർ എന്ന് പറയുന്നതിനേക്കാൾ ഉചിതം അസൂയാലുക്കൾ എന്നതായിരിക്കും).

ALSO READ: സഞ്ജുവിന് 23 കോടിയുടെ ഓഫർ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രേഡ് പ്രൈസ്?; റിപ്പോർട്ടുകൾക്ക് പിന്നിലെ വാസ്തവമെന്ത്?

മുംബൈയുടെ മികച്ച പ്രകടനം മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ഇത് വരെ മുംബൈ ഇന്ത്യൻസ് ഒരു മത്സരത്തിലും കോഴക്കളി നടത്തുകയോ, കോഴക്കളി നടത്തിയതിന്റെ പേരിൽ വിലക്ക് നേരിടുകയോ ചെയ്തിട്ടില്ല. അപ്പോൾ സ്വാഭാവികമായും കോഴ കാരണം വിലക്ക് കിട്ടിയ ഒരു പ്രമുഖ ടീമിന്റെ ചില ആരാധകർ തന്നെയായിരിക്കും ഇതിന് കാരണം. ഞങ്ങൾക്കും നിങ്ങൾക്കും അഞ്ച് കിരീടമുണ്ട്, പക്ഷെ ഞങ്ങൾ ഒരിക്കലും കോഴക്കളി കളിച്ചിട്ടുമില്ല,വിലക്കിയിട്ടുമില്ല എന്ന് പറയുമ്പോൾ കോഴ ആരോപണത്തിന് മറുപടിയായി എന്തെങ്കിലും പറയേണ്ടേ എന്ന് ചില ആരാധകർ കരുതിയതോടെയാണ് സോഷ്യൽ മീഡിയയിൽ ‘അംബാനിയുടെ കോഴക്കളി’ എന്ന തിയറിയ്ക്ക് തുടക്കമാവുന്നത്. ഇവർക്ക് കൂട്ടായി മുംബൈ വിരോധികളും ചേർന്നപ്പോൾ ഈ തിയറി കുറച്ച് കൂടി ശക്തമായി.

ALSO READ: പഞ്ചാബിന് രണ്ട് തിരിച്ചടികൾ; ക്വാളിഫയറിൽ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പം…

അമ്പയർമാരുടെ പിഴവുകളോ, അല്ലെങ്കിൽ എതിർ താരങ്ങൾ വരുത്തുന്ന പിഴവുകളോ ആണ് ഈ ആരോപണത്തിന് കാരണം. ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ കുശാൽ മെൻഡിസ് 2 ക്യാച്ചുകൾ വിട്ട് കളഞ്ഞപ്പോഴും ഈ ആരോപണം ശക്തമായിരുന്നു.

ALSO READ: ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…

എന്നാൽ ഇത്തരത്തിലുള്ള പിഴവുകൾ പല കളിക്കാർക്കും അമ്പയർമാർക്കും വരാറുണ്ട്. എന്നാൽ അത് മുംബൈയുടെ കാര്യത്തിൽ മാത്രം ചർച്ചയാവുന്നു. ചർച്ചയാവുന്നു എന്ന് പറയുന്നതിനേക്കാൾ ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് ശരി.

ALSO READ: ഇതാണ് മനോഭാവമെങ്കിൽ നീ ഇന്ത്യൻ ടീമിന്റെ ഏഴയലത്ത് എത്തില്ല; യുവതാരത്തിന് വിമർശനം…