ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് മുംബൈയുടെ എതിരാളികൾ. നാളെ വിജയിച്ചാൽ ആർസിബിക്കെതിരെയുള്ള കലാശപ്പോരിന് മുംബൈയ്ക്ക് യോഗ്യത നേടാം..
എന്നാൽ നിർണായകമായ രണ്ടാം ക്വാളിഫയറിന് ഒരുങ്ങുമ്പോൾ മുംബൈ ക്യാമ്പിൽ പരിക്കിന്റെ ആശങ്ക കൂടിയുണ്ട്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ദേശീയ ടീമിലേക്ക് മടങ്ങിയ കോർബിൻ ബോഷിന് പകരം മുംബൈ ടീമിലെത്തിച്ച ഇംഗ്ലീഷ് ബൗളർ റിച്ചാർഡ് ഗ്ളീസനാണ് പരിക്കിന്റെ ആശങ്കയിലുള്ളത്.
ALSO READ: പഞ്ചാബിന് രണ്ട് തിരിച്ചടികൾ; ക്വാളിഫയറിൽ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പം…
ഗുജ്‌റാത്തിനെതിരെയുള്ള മത്സരത്തിൽ സീസൺ അരങ്ങേറ്റം നടത്തിയ താരം 3.3 ഓവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏറെ നിർണായകമായ സായ് സുദർശന്റെ വിക്കറ്റാണ് താരം വീഴ്ത്തിയത്. എന്നാൽ മത്സരം പൂർത്തീകരിക്കാത്ത താരം മടങ്ങുകയും ചെയ്തിരുന്നു.
ALSO READ: ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…
മത്സരത്തിന്റെ അവസാന ഓവർ എറിയാനെത്തിയ താരത്തിന് കാൽമുട്ടിന്റെ പരിക്ക് അലട്ടിയിരുന്നു. അവസാന ഓവറിൽ 3 പന്തുകൾ മാത്രമാണ് താരം എറിഞ്ഞത്. ശേഷം പരിക്ക് മൂലം താരം മടങ്ങുകയായിരുന്നു. ബാക്കിയുള്ള 3 പന്തുകൾ എറിഞ്ഞത് യുവതാരം അശ്വിനിയായിരുന്നു.
ALSO READ: ഇതാണ് മനോഭാവമെങ്കിൽ നീ ഇന്ത്യൻ ടീമിന്റെ ഏഴയലത്ത് എത്തില്ല; യുവതാരത്തിന് വിമർശനം…
കാൽമുട്ടിനാണ് പരിക്കേറ്റത് എന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. അതിനാൽ താരത്തിന് പകരം ഇംഗ്ലീഷ് താരം റീസ് ടോപ്ലി പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.
ALSO READ: 2 ഓവറിൽ അവൻ കളി തിരിച്ച് പിടിച്ചു; ഗുജറാത്തിനെ വീഴ്ത്തിയ മുംബൈയുടെ ‘വജ്രായുധം’; ചെക്കൻ പുലിയാണ്