FootballKBFCSports

ബ്ലാസ്റ്റേഴ്‌സിലേക്കുമില്ല എങ്ങോട്ടുമില്ല; സൂപ്പർ താരത്തിന്റെ മനസ്സ് മാറി…

കഴിഞ്ഞ സീസൺ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയുടെ ഇന്ത്യൻ പ്രതിരോധ മധ്യനിര താരം നിഖിൽ പ്രഭുവിനെ സ്വന്തമാക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഈ സീസണിലും ഇതേ അഭ്യൂഹങ്ങൾ തുടർന്നിരുന്നു.

ബ്ലാസ്റ്റേഴ്‌സിനെ പുറമെ മുംബൈ സിറ്റി എഫ്സി, ഈസ്റ്റ്‌ ബംഗാൾ എന്നി ടീമുകൾക്കും നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിൽ ഈസ്റ്റ്‌ ബംഗാൾ താരവുമായി അവസാനഘട്ട ചർച്ചകളിലാണ് വരെ റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഇപ്പോളിത ഈ അഭ്യൂഹങ്ങളെ എല്ലാം പിന്തള്ളി നിഖിൽ പ്രഭു പഞ്ചാബിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്‌ വന്നിരിക്കുകയാണ്. താരത്തിന് പഞ്ചാബ് എഫ്സിയിൽ തന്നെ തുടരാനാണ് താല്പര്യമെന്നാണ് റിപ്പോർട്ടിൽപറഞ്ഞിരിക്കുന്നത്. 

താരത്തിന് പഞ്ചാബ് എഫ്സിയിൽ വലിയൊരു ഇമ്പാക്ട് കൊണ്ടുവരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാൾ ക്ലബ്ബുകൾക്ക് തിരച്ചടിയായിരിക്കുകയാണ്. 

താരം ഇതിൽ ഏതേലും ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചത്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.