Brazil Football TeamKBFCTransfer News

ഡേവിഡ് കാറ്റാലയുടെ പ്ലാനുകളിൽ ഭാഗം; സൂപ്പർ വിദേശ താരം ബ്ലാസ്റ്റേഴ്‌സിൽ തുടരും

അടുത്ത സീസൺ മുന്നോടിയായി ഒട്ടേറെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് ഏതൊക്കെ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്നാണ്. താരത്തിന് നിലവിൽ ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാർ ബാക്കിയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഡേവിഡ് കാറ്റലയുടെ പ്ലാനുകളിൽ നോഹ സദൗയി ഭാഗമാണെന്നാണ് മാർക്കസ് മെർഗുലാഹോവ റിപ്പോർട്ട്‌ ചെയ്യുന്നത്. ഇതോടെ നോഹ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്ന് ഏകദേശം ഉറപ്പിക്കാം.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളാണ് നോഹ സദൗയി. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും അഞ്ച് അസ്സിസ്റ്റും നേടാൻ നോഹക്ക് കഴിഞ്ഞിരുന്നു.