കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡിഷ എഫ്സിയിലെത്തിയ രാഹുൽ കെപി, ഇന്ന് ഇതാ ചെന്നൈക്കെതിരായ മത്സരത്തിൽ ഒഡിഷക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. താരത്തിന് ആദ്യ ഇലവനിൽ തന്നെ ഇടം നേടാൻ കഴിഞ്ഞിരുന്നു.
മത്സരം ഇരു ടീമും രണ്ട് ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ചെന്നൈക്കായി വിൽമർ ജോർദാന്റെ ഇരട്ട ഗോളും, ഡോറിയൽട്ടൺ ഗോമസിന്റെയും ഗോൾകീപ്പർ മുഹമ്മദ് നവാസിന്റെ സെൽഫ് ഗോളുമാണ് ഒഡിഷക്കായി വല കുലുക്കിയത്.
ഇതിൽ മുഹമ്മദ് നവാസിന്റെ സെൽഫ് ഗോളാവാൻ കാരണമായത് രാഹുൽ കെപിയുടെ കിടിലൻ ബൈസിക്കിൾ കിക്കാണ്. മത്സരത്തിന്റെ 90+7ആം മിനുറ്റിൽ ഉയർന്ന് വന്ന ക്രോസ്സ് ഡീഗോ മൗറീഷ്യോ ഓൺ ടാർഗറ്റിലേക്ക് പായിക്കുകയും ഗോൾകീപ്പർ നവാസ് സേവ് ചെയ്യുകയായിരുന്നു.
എന്നാൽ സേവ് ചെയ്ത് പന്ത് രാഹുൽ കെപിയിലേക്ക് വരുകയും താരമത് മികച്ച ബൈസിക്കിൾ കിക്ക് എടുക്കുകയും, പന്ത് പോസ്റ്റ് ബാർ കൊണ്ട് ഗോൾകീപ്പർ നവാസിന്റെ ദേഹത്ത് കൊണ്ട് പന്ത് വലയിൽ കയറുകയുമായിരുന്നു. ഒഡിഷ നേടിയ ഗോളിന്റെ വീഡിയോ ഇതാ…
രാഹുൽ കെപി തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ കുഴപ്പമില്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. താരത്തിന്റെ അടുത്ത മത്സരം ജനുവരി 13ന് ബ്ലാസ്റ്റേഴ്‌സിനെതിരെയാണ്.