CricketCricket LeaguesIndian Premier LeagueSports

രാജസ്ഥാനെ അവഗണിച്ചു, ക്രെഡിറ്റ് മുംബൈയ്ക്ക്; ബട്ട്ലർക്കെതിരെ റോയൽസ് ആരാധകർ

താരം ഇപ്പോൾ നടത്തിയ ഒരു പരാമർശം റോയൽസ് ആരാധകരിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് വരെയും റോയൽസിനായി കളിച്ച ബട്ട്ലർ ആ നന്ദി മറന്നെന്നാണ് ആരാധകരുടെ വാദം.

ഇംഗ്ലീഷ് താരം ജോസ് ബട്ട്ലർ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സീസണുകൾ കളിച്ചത് രാജസ്ഥാൻ റോയൽസിനൊപ്പമാണ്. 2018 മുതൽ 2024 വരെ ഏഴ് സീസണുകളിലാണ് അദ്ദേഹം റോയല്സില് കളിച്ചത്. എന്നാൽ താരം ഇപ്പോൾ നടത്തിയ ഒരു പരാമർശം റോയൽസ് ആരാധകരിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് വരെയും റോയൽസിനായി കളിച്ച ബട്ട്ലർ ആ നന്ദി മറന്നെന്നാണ് ആരാധകരുടെ വാദം.

തന്റെ വളര്‍ച്ചയുടെ ക്രെഡിറ്റ് മുംബൈ ഇന്ത്യന്സിനും കോച്ചായ മഹേല ജയവര്‍ധനെയ്്ക്കും നൽകിയതാണ് റോയൽസ് ആരാധകരെ പ്രോകോപിപ്പിച്ചത്. ഓപ്പണറെന്ന നിലയില്‍ തന്റെ കരിയറില്‍ ബ്രേക്ക്ത്രൂ നല്‍കിയത് മുംബൈ ഇന്ത്യന്‍സ് കോച്ചായിരുന്ന മഹേല ജയവര്‍ധനെയാണെന്നാണ് ബട്ട്ലരുടെ വാക്കുകൾ.

എന്റെ കരിയറിന്റെ ആദ്യ പകുതിയെടുത്താല്‍ മധ്യനിര താരമായോ, ഫിനിഷറായോ എല്ലാമാണ് ഞാന്‍ കളിച്ചിട്ടുള്ളത്. ടി20 ക്രിക്കറ്റില്‍ എനിക്കു ഓപ്പണ്‍ ചെയ്യാന്‍ ആദ്യമായി അവസരം നല്‍കിയതിനു മഹേല ജയവര്‍ധനെയോടു ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നാണ് ബട്ട്ലർ പറഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ബട്ട്ലറുടെ വാക്കുകൾ. ഓപ്പണിങില്‍ തനിക്കു അവസരം നല്‍കിയ മുംബൈ കോച്ച് ജയവര്‍ധനഎയെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും ഈ റോളില്‍ താന്‍ ഏറ്റവുമധിസം റണ്‍സ് വാരിക്കൂട്ടിയ റോയല്‍സിനെക്കുറിച്ച് ഒരക്ഷരം പോലും ബട്‌ലര്‍ മിണ്ടിയില്ലെന്നതാണ് റോയൽസ് ആരാധകരുടെ വിമർശനം.

മുംബൈ ഇന്ത്യന്‍സിലാണ് ഓപ്പണറായി തുടങ്ങിയതെങ്കിലും കരിയര്‍ മാറ്റിയത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഓപ്പണിങില്‍ നടത്തിയ പ്രകടനങ്ങളായിട്ടും അതേക്കുറിച്ച് പറയാതിരുന്നത് ശരിയായില്ലെന്നാണ് പറയുന്നത്. ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ റോയൽസ് ആരാധകർ ഈ വിമർശനം ഉന്നയിക്കുന്നുണ്ട്.