CricketCricket LeaguesIndian Premier LeagueSports

അന്ന് പുച്ഛിച്ചവർ ഇന്നവനെ വാഴ്ത്തുന്നു; ആർസിബി താരത്തിന്റെ കിടിലൻ തിരിച്ച് വരവ്

ഫുൾ ടോസ് പന്ത് മാത്രം അടിക്കാനറിയുന്ന താരത്തിന് ഇത്രയും തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. കൂടാതെ ആ തുകയ്ക്ക് ഇംഗ്ലീഷ് താരം വിൽ ജാക്സിനെ തിരിച്ച് വിളിക്കുന്നതായിരുന്നു നല്ലത്, തുടങ്ങീ വിമർശനങ്ങൾ ആർസിബിയ്ക്ക് നേരെ ഉയർന്നു.

വലിയ പ്രതീക്ഷകളർപ്പിക്കാത്ത താരങ്ങൾ മിന്നും പ്രകടനം നടത്തുകയും എന്നാൽ പ്രതീക്ഷകളുമായെത്തിയ താരങ്ങൾ മോശം പ്രകടനം നടത്തുകയും ചെയ്യുന്ന സീസൺ കൂടിയാണിത്. അത്തരത്തിൽ ആരാധകർ ആദ്യഘട്ടത്തിൽ പുച്ഛിച്ച ഒരു താരം ഇപ്പോൾ ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ ആർസിബി 8.25 കോടി കൊടുത്ത് വാങ്ങിയ താരമാണ് ഓസിസ് താരം ടിം ഡേവിഡ്. എന്നാൽ താരത്തെ ടീമിലെത്തിച്ചത് ആർസിബി ആരാധകർക്ക് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ഐപിഎൽ അവസാന സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അത്ര മികച്ച പ്രകടനമായിരുന്നില്ല താരം നടത്തിയത്. കൂടാതെ ഓസ്‌ട്രേലിയൻ ദേശീയ ടീമിലും താരം അത്ര മികച്ച ഫോമിലായിരുന്നില്ല.

ഫുൾ ടോസ് പന്ത് മാത്രം അടിക്കാനറിയുന്ന താരത്തിന് ഇത്രയും തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. കൂടാതെ ആ തുകയ്ക്ക് ഇംഗ്ലീഷ് താരം വിൽ ജാക്സിനെ തിരിച്ച് വിളിക്കുന്നതായിരുന്നു നല്ലത്, തുടങ്ങീ വിമർശനങ്ങൾ ആർസിബിയ്ക്ക് നേരെ ഉയർന്നു.

എന്നാൽ ഈ സീസണിൽ ആർസിബിയുടെ ഫിനിഷിങ് റോളിൽ മികച്ച പ്രകടനമാണ് ഡേവിഡ് കാഴ്ച്ച വെയ്ക്കുന്നത്. വിൽ ജാക്‌സിനെ സ്വന്തമാക്കാതിരുന്നത് നല്ലതായി എന്ന അഭിപ്രായവും ആരാധകർ ഇപ്പോൾ പറയുന്നുണ്ട്.

ആർസിബിയുടെ ഫിനിഷിങ് ലൈനപ്പിൽ വിശ്വസിക്കാൻ പറ്റുന്ന താരമായി ഡേവിഡ് മാറിയെന്നും, താരത്തെ സ്വന്തമാക്കിയ ആർസിബി നീക്കം പാളിയില്ലെന്നും ആരാധകർ ഇപ്പോൾ തിരുത്തിപ്പറയുന്നുണ്ട്.