സഞ്ജു സാംസണും യുസ്‌വേന്ദ്ര ചഹലും തമ്മിലുള്ള ആത്മബന്ധം പല തവണ രാജസ്ഥാൻ റോയൽസിൽ നമ്മൾ കണ്ടതാണ്. എന്നാൽ ഇത്തവണ ചഹാൽ പഞ്ചാബ് കിങ്‌സിനോടപ്പമാണ്. ഐപിഎൽ ചരിത്രത്തിൽ ഒരു സ്പിന്നർക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയായ 18 കോടിക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാന് താരത്തെ നിലനിർത്താൻ താൽപര്യം ഉണ്ടായിരുന്നെന്നും എന്നാൽ താരമാണ് ക്ലബ് വിടാനുള്ള തീരുമാനം എടുത്തത് എന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ റോയൽസ് വിട്ടതോടെ ചഹലിന്റെ ഗ്രാഫും താഴ്ന്നു.
സീസണിൽ ഇത് വരെ അഞ്ച് മത്സരങ്ങളിൽ നിന്നും 3 രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താനായത്. പല മത്സരങ്ങളിലും താരം നന്നായി തല്ല് വാങ്ങുകയും ചെയ്തു. പഞ്ചാബിനായി ഇത്തവണ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ സീസണിൽ റോയൽസിനായി 15 മല്സരങ്ങളിൽ 18 വിക്കറ്റ് വീഴ്ത്തുകയും നിർണായക പ്രകടങ്ങൾ കാഴ്ച്ച വെയ്ക്കുകയും ചെയ്ത താരമാണ് ചഹാൽ. സഞ്ജുവിന്റെ കീഴിൽ താരം 3 സീസണുകളിലാണ് കളിച്ചത്. ഇതിൽ 66 വിക്കറ്റുകളായിരുന്നു താരത്തിന് ലഭിച്ചത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള ഫോമല്ല താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
കൂടാതെ സഞ്ജു പല സമയത്തും ചഹലിനെ ഇറക്കി നിർണായക വിക്കറ്റുകൾ വീഴ്ത്തിയതടക്കം നമ്മൾ കണ്ടതാണ്. കേവലം മിഡ്ഓവറുകൾ മാത്രം ചെയ്തിരുന്ന താരത്തെ ഡെത്ത് ഓവറുകളിലടക്കം കൃത്യമായി ഉപയോഗിച്ചത് സഞ്ജുവാണ്.
രാജസ്ഥാനിൽ കളിക്കുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം പഞ്ചാബിൽ ലഭിക്കുമെങ്കിലും ഒരു കളിക്കാരൻ എന്നനിലയിൽ മികച്ച അനുഭവമായിരിക്കില്ല അദ്ദേഹത്തിന് പഞ്ചാബിൽ.