ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളാണ് മുംബൈയുടെ സ്പാനിഷ് താരം തിരി. കഴിഞ്ഞ ആറ് വർഷമായി താരം തുടർച്ചയായി ഐഎസ്എലിൽ കളിക്കുന്നത്.
കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തിരിയെ സ്വന്തമാക്കാനായി രംഗത്തുള്ളതായി അഭ്യൂഹങ്ങൾ വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളുരു, നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ ക്ലബ്ബുകളും താരത്തിനായി രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് മുംബൈ താരത്തിന്റെ കരാർ പുതുക്കുന്നത്. ഒരു വർഷത്തേക്ക് കൂടിയാണ് മുംബൈ താരത്തിന്റെ കരാർ പുതുക്കുന്നത്. മുംബൈക്ക് പുറമെ മോഹൻ ബഗാൻ, ജംഷദ്പൂർ ക്ലബ്ബുകൾക്കായാണ് തിരി ഐഎസ്എൽ കളിച്ചിട്ടുള്ളത്.
എന്തിരുന്നാലും താരത്തിന്റെ കരാർ പുതുകൽ ബ്ലാസ്റ്റേഴ്‌സ് സംബന്ധിച്ചെടുത്തോളം തിരിച്ചടി നൽക്കുന്നതാണ്. എന്നിരുന്നാൽ പോലും മാനേജ്‍മെന്റ് തിരിയേക്കാൾ മികച്ച താരത്തെ കൊണ്ടുവരുമെന്ന് പ്രതിക്ഷിക്കാം.