CricketCricket LeaguesIndian Premier LeagueSports

രാജസ്ഥാന് ഇന്ന് മൂന്നാം പോര്; ഈ 3 താരങ്ങൾക്ക് നിർണായകം; അല്ലെങ്കിൽ തോൽവി തന്നെ വിധി

ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.

സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇറങ്ങുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.

യശ്വസി ജയ്‌സ്വാൾ ഇന്നും മികച്ച പ്രകടനം നടത്തിയില്ലെങ്കിലും രാജസ്ഥാന്റെ കാര്യം പരിതാപകരമാവും. രാജസ്ഥാന്റെ ടോപ് ഓർഡർ ഇപ്പോഴും ശക്തമല്ല. അത് ശതമാവണമെങ്കിൽ ജയ്‌സ്വാൾ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഒറ്റയക്കത്തിൽ പുറത്തായ ജയ്സ്വാൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ 29 റൺസ് നേടിയിരുന്നു. ജയ്‌സ്വാളും സഞ്ജുവും മികച്ച തുടക്കമിട്ടാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാവും.

മറ്റൊരാൾ നിതീഷ് റാണെയാണ്. മധ്യനിരയിൽ റൺറേറ്റ് നിലനിർത്താൻ ഒരാൾ റോയൽസിന് അത്യാവശ്യമാണ്. അതില്ലാത്തത് കൊണ്ടാണ് ഹസരംഗയ്ക്ക് പോലും നേരത്തെ ഇറങ്ങേണ്ടി വരുന്നത്. മധ്യനിര ദൃഡമാക്കണമെങ്കിൽ റാണെയുടെ പ്രകടനം നിർണായകമാണ്. ഹൈദരാബാദിന് എതിരെ 11 റൺസ് നേടിയ അദ്ദേഹം കെകെആറിന് എതിരെ നേടിയത് വെറും എട്ട് റൺസാണ്.

മികച്ച പ്രകടനം നടത്തേണ്ട മൂന്നാമത്തെയാൾ ജോഫ്ര ആർച്ചറാണ്. രാജസ്ഥാൻ ബൗളിംഗ് യൂണിറ്റ് ഇപ്പോഴും ദുർബലമാണ്. ബൗളിങ്ങിൽ അവർക്കൊരു നായകനില്ല. ആർച്ചർ മിടുക്ക് കാട്ടിയാൽ അവരുടെ മുഴുവൻ ബൗളിംഗ് യൂണിറ്റിനും ഐക്യമുണ്ടാവും.

12.5 കോടിയ്ക്ക് വാങ്ങിയ ആർച്ചർ ഹൈദരാബാദിന് എതിരെ 4 ഓവറുകളിൽ 76 റൺസ് വഴങ്ങിയിരുന്നു. കെകെആറിനെതിരെ 2.3 ഓവറുകളിൽ 33 റൺസും ഒരുവിക്കറ്റ് പോലും അദ്ദേഹം നേടിയിട്ടില്ല. ഇന്ന് ആർച്ചർ ഫോമായില്ല എങ്കിൽ രാജസ്ഥാന് വീണ്ടും തോൽവി തന്നെ വിധി.