ഈ സീസണിൽ മിഖായേൽ സ്റ്റഹ്രയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയപ്പോൾ, അദ്ദേഹത്തിന് പകരമായി ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പരിശീലകനാണ് ടോമാസ് ചോർസ്. ടോമാസിന്റെ കീഴിൽ മെച്ചപ്പെട്ട പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചത്.
ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീം പരിശീലകനായിരുന്ന ടോമാസ് ചോർസിനെ മാനേജ്‍മെന്റ് മെയിൻ ടീമിന്റെ ഇടകാല പരിശീലകനായി ചുമതല ഏല്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകർ ടോമാസ് ചോർസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാക്കുമോ ചോദ്യവുമായി രംഗത്ത് വരുന്നു.
ഇപ്പോളിത ഇതിനൊരു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ടോമാസ് ചോർസ് സൂപ്പർ കപ്പ് കഴിയുന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ്.
അതോടൊപ്പം ടോമാസ് ഇനി പരിശീലിപ്പിക്കുക മറ്റൊരു ഐഎസ്എൽ ക്ലബ്ബിനെയായിരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. അതും മുഖ്യ പരിശീലകനായി. ടോമാസ് ചോർസിനെ വിട്ട് കളയുന്നത് ബ്ലാസ്റ്റേഴ്‌സ് ചെയുന്ന മണ്ടത്തരമാണോ എന്ന് സംശയെക്കേണ്ടതുണ്ട്. കാരണം ഇന്ത്യൻ ഫുട്ബോളുമായി ഏറെ നാളത്തെ പരിചയമുണ്ട് ടോമാസ് ചോർസിന്.
വിബിൻ മോഹൻ, മുഹമ്മദ് ഐമെൻ, മുഹമ്മദ് അസർ എന്നിവരൊക്കെ ടോമാസ് ചോർസിന് കീഴിൽ കളിച്ച് വളർന്ന് വന്ന തരങ്ങളാണ്. എന്തിരുന്നാലും ടോമാസ് ചോർസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.