ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ വിരാട് കോഹ്ലി നടത്തിയ ഒരു പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. കോഹ്‌ലിയുടെ സഹതാരവും ഇന്ത്യൻ ഏകദിന ടീമിന്റെ നായകനുമായ രോഹിത് ശർമയെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണോ കോഹ്‌ലിയുടെ ഈ പ്രസ്താവന എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
വിജയത്തിന് ശേഷം കൊഹ്ലിയുമായി മുൻ ഓസിസ് താരം മാത്യു ഹൈഡന്റെ ഒരു അഭിമുഖമുണ്ടായിരുന്നു ഈ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായ പ്രസ്താവന കോഹ്ലി നടത്തിയത്.
ഐപിഎല്ലിൽ ഇമ്പാക്ട് താരമായി കളിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫീൽഡ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫീൽഡിങ്ങിലൂടെ ഇമ്പാക്ട് സൃഷ്ടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കോഹ്ലി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണം.
വിരാട് കോഹ്ലി രോഹിത് ശർമയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം ഇമ്പാക്ട് പ്ലയെർ ആണ് രോഹിത് ശർമ. ചില മത്സരങ്ങളിൽ ഓരോവർ പോലും ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രമായി രോഹിത് ഇമ്പാക്ട് പ്ലയറായി കളിക്കാറുണ്ട്. ഇതിനെ ലക്ഷ്യം വെച്ച് കൊണ്ടാണോ കോഹ്ലി ഇത്തരത്തിൽ ഒരു പ്രസ്‌താവന നടത്തിയത് എന്നാണ് സോഷ്യം മീഡിയയുടെ ചോദ്യം.
എന്നാൽ രോഹിതും കോഹ്‌ലിയും മികച്ച സുഹൃത്തുക്കളാണ്. അതിനാൽ കോഹ്ലി രോഹിതിനെ ലക്ഷ്യം വെയ്ക്കാൻ സാധ്യതയില്ല.താൻ ഐപിഎല്ലിൽ മുഴുനീള കളിക്കാരനായി തുടരുമെന്നുള്ള അറിയിപ്പ് മാത്രമാണ് കോഹ്ലി നടത്തിയതെന്നും മറ്റൊരാളെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ഒരു വിഭാഗം വാദിക്കുണ്ട്.