ചില താരങ്ങൾക്ക് ടീമിൽ ലഭിക്കുന്ന അവസരം കാണുമ്പോൾ ടീം മാനേജമെന്റ് താരത്തിന് പ്രത്യേക പരിഗണന നൽകുന്നുണ്ടോ എന്ന് കരുതിപ്പോവും. കാരണം നിരവധി ടാലന്റുകൾ ബെഞ്ചിൽ ഇരിക്കവെയായായിരിക്കും തുടർ പരാജയങ്ങളായ താരങ്ങൾക്ക് വീണ്ടും വീണ്ടും അവസരം ലഭിക്കുക… അത്തരത്തിൽ രാജസ്ഥാൻ നിരയിലും ഒരു താരത്തിനെതിരെ വിമർശനം ഉയരുകയാണ്..
ഇത്തവണ ലേലത്തിൽ ആറര കോടി മുടക്കിയത് മുതൽ വിമർശനം കേൾക്കുന്ന തുഷാർ ദേശ്പാണ്ഡെയെ പറ്റിയാണ് പറഞ്ഞ് വരുന്നത്. സീസണിൽ റോയൽസിനായി കളിച്ച താരത്തിന് ഇത് വരെ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, റൺസ് വഴങ്ങി എതിർ ടീമിനെ സഹായിക്കുകയും ചെയ്യുന്നുണ്ട് ദേശ്പാണ്ഡെ..
ആകാശ് മാധ്വൽ, അശോക് ശർമ്മ, യുദ്വീർ സിങ് തുടങ്ങീ പേസ് ഓപ്‌ഷനുകൾ ഉണ്ടായിരിക്കെയാണ് സഞ്ജുവും ദ്രാവിഡും ദേശ്പാണ്ഡയെക്ക് തുടർ അവസരങ്ങൾ നൽകുന്നത്.
ഡൽഹിക്കെതിരെ ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന മത്സരത്തിൽ പവർ പ്ലെയിൽ രണ്ടോവർ എറിഞ്ഞ തുഷാർ 33 റൺസാണ് വഴങ്ങിയത്.
റൺസുകൾ വഴങ്ങുന്നു എന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന ലൈനോ ലെങ്തോ, യോർക്കറുകളോ കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല, ബാറ്റർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന ഫുൾടോസറുകൾ താരം വഴങ്ങുകയും ചെയ്യുന്നുമുണ്ട്.