ഒട്ടേറെ നാളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ പുതിയ പരിശീലകനായി കാത്തിരിക്കുന്നത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം കഴിയുന്നത് മുൻപ് തന്നെ തങ്ങളുടെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ്. എന്നാൽ ആരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ഒരുങ്ങുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഇങ്ങനെയാണേൽ, ഒട്ടേറെ ആരാധകരുടെ സംശയമാണ് ബ്ലാസ്റ്റേഴ്‌സിനെ സൂപ്പർ കപ്പിൽ പരിശീലിപ്പിക്കുക പുതിയ പരിശീലകനാണോ എന്ന്. എന്നാൽ പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം പുതിയ പരിശീലകനായിരിക്കില്ല ബ്ലാസ്റ്റേഴ്‌സിനെ സൂപ്പർ കപ്പിൽ നയിക്കുക.
നിലവിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫുകൾ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സിനെ സൂപ്പർ കപ്പിൽ നയിക്കുക. എന്തിരുന്നാലും ആരാധകർക്ക് തങ്ങളുടെ പുതിയ പരിശീലകൻ ആരാണെന്ന് ഉടൻ അറിയാൻ കഴിയുന്നതാണ്.