CricketCricket LeaguesIndian Premier LeagueSports

സഞ്ജു ഉൾപ്പെടെ 5 രാജസ്ഥാൻ താരങ്ങൾക്ക് മറ്റു ടീമുകളിൽ നിന്ന് ഓഫർ; ടീം വിടാൻ സാധ്യത

അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..

അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..

നായകൻ സഞ്ജു സാംസൺ തന്നെയാണ് ആദ്യ താരം. ക്യാപ്റ്റൻ സഞ്ജു സാംസണെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ശ്രമിക്കുന്നതായി NDTV Sports,Times of India തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു താരമായ യശസ്വി ജയ്‌സ്വാളിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് രാജസ്ഥാൻ റോയൽസ് വിടാനുള്ള സാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. Hindustan Times പോലുള്ള മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തിരുന്നു.

വിക്കറ്റ് കീപ്പർ-ബാറ്റർ ധ്രുവ് ജൂറലാണ് അടുത്ത താരം. താരത്തിന് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി India Today, Cricket Addictor തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ലേലത്തിൽ ടീമിലെത്തിയ നിതീഷ് റാണയാണ് അടുത്ത താരം. നിതീഷിനെ കൂടാതെ വിൻഡീസ് വെടിക്കെട്ട് താരം ഷിമ്രോൺ ഹെറ്റ്മെയർ എന്നിവർക്കും ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചുവെന്നാണ് റിപോർട്ടുകൾ..

ഈ അഞ്ച് താരങ്ങളും രാജസ്ഥാൻ റോയൽസിന്റെ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളവരാണ്. ഇവർ ടീം വിടുകയാണെങ്കിൽ അത് റോയൽസിന്റെ അടുത്ത സീസണിലെ പദ്ധതികളെ കാര്യമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ടീമിന്റെ ബാലൻസിനെയും ശക്തിയെയും ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ട്രേഡിംഗ് വിൻഡോ സജീവമായതിനാൽ, വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വന്നേക്കാം. രാജസ്ഥാൻ റോയൽസ് ഈ താരങ്ങളെ നിലനിർത്തുമോ അതോ വലിയ മാറ്റങ്ങൾക്ക് തയ്യാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.