കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്ക് സ്വന്തമാക്കിയ പരിശീലകനാണ് ഡേവിഡ് കട്ടലെ അദ്ദേഹത്തിൻ കീഴിയിലാണ് ടീം വരാനരിക്കുന്ന സൂപ്പർ കപ്പ് അടക്കം കളിക്കുന്നത്.സ്പാനിഷ് നിന്നുള്ള പരിശീലകനാണ് അദ്ദേഹം.
പരിശീലക റോളിൽ ഏറെയും അദ്ദേഹം കളികാരനായാണ് ഫുട്ബോൾ കരിയർ തുടങ്ങിയത്.
500-ലധികം പ്രൊഫഷണൽ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കുത്ത അനുഭവം കറ്റാലയ്ക്ക് ഉണ്ട്. സൈപ്രസിലെ AEK ലാർനകയ്ക്കായി കളിച്ച് അവിടെ തന്നെ തന്റെ പരിശീലന കരിയർ ആരംഭിച്ച കറ്റാല, ലാർനകയെ 2022-23 UEFA ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തേക്ക് നയിച്ചു. തുടർന്ന്, സൈപ്രസ്, ക്രൊയേഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കോച്ചിംഗ് തുടരുകയുണ്ടായി
ടാക്ടിക്കൽ ഫ്ലെക്സിബിലിറ്റിയെയും പ്രഷറിംഗ് ഗെയിമിനെയും മുൻനിർത്തുന്ന പരിശീലന ശൈലി കറ്റാലയുടെ പ്രത്യേകതയാണ്. പ്രതിരോധത്തിലും ആക്രമണത്തിലും തന്ത്രപരമായ ചലനങ്ങൾ വരുത്തി കളിയെ നിയന്ത്രിക്കുന്ന രീതിയാണ് അദ്ദേഹം അനുസരിക്കുന്നത്. ഫുൾ-ബാക്കുകളെ ഉപയോഗിച്ച് കളി ആസൂത്രണം ചെയ്യുക, മിഡ്ഫീൽഡിലൂടെ നിയന്ത്രണം കൈവശംവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കറ്റാലലയുടെ പരിശീലന തന്ത്രങ്ങളിൽ ഉൾപ്പെടുന്നു
അദേഹത്തിന് ഒപ്പം കളിച്ചവരിൽ ISL-ൽ നേരത്തെ കളിച്ചിട്ടുള്ള ടോണി ഡോവാലേ, ജോനാഥൻ വില്ല എന്നിവർ ഉൾപ്പെടുന്നു. ഇതിന് പുറമേ, സ്പാനിഷ് താരം ഇആഗോ ആസ്പാസ്, മുൻ പ്രീമിയർ ലീഗ് സ്‌ട്രൈക്കർ മിച്ചു തുടങ്ങിയവരുമായും കറ്റാല പ്രവർത്തിച്ചിട്ടുണ്ട്.