indian super league

ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ കിരീടം നേടാനുള്ള ഈ സീസണിലെ അവസാന അവസരമാണ് സൂപ്പർ കപ്പ്‌ ടൂർണമെന്റ്.

ഈ സീസണിലെ സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ യോഗ്യത സ്വന്തമാക്കി.

ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഈ മത്സരം വിജയിച്ചതോടെ ഒരുപിടി മികച്ച റെക്കോർഡുകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ പരിശീലകൻ ഡേവിഡ് കറ്റാല തന്റെ ആദ്യ ബ്ലാസ്റ്റേഴ്‌സ് മത്സരം കഴിഞ്ഞ് മടങ്ങിയത്.

Also Read  –  അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയേറുന്നു?പ്രധാന അപ്ഡേറ്റ് ഇതാണ്..

ഇതുവരെയും കലിംഗ സ്റ്റേഡിയത്തിൽ ഒരു മത്സരം പോലും വിജയിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കലിംഗ വിജയമാണ് സൂപ്പർ കപ്പിൽ ലഭിച്ചത്. കൂടാതെ സൂപ്പർ കപ്പ്‌, ഡ്യുറണ്ട് കപ്പ്‌ പോലെയുള്ള കപ്പ്‌ കോമ്പറ്റിഷനുകളിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് നോക്ഔട് റൗണ്ടിൽ വിജയം നേടുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ താരമുൾപ്പടെ സൈനിങ്ങുകൾ ബാംഗ്ലൂരിന് വേണം!!

സൂപ്പർ കപ്പ് ടൂർണമെന്റ് ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ ക്‌ളീൻഷീറ്റ് ലഭിച്ചതും കഴിഞ്ഞ ദിവസമാണ്. ഇതിനു മുൻപ് കളിച്ച സൂപ്പർ കപ്പ് മത്സരങ്ങളിൽ എല്ലാം ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയിരുന്നു. എന്തായാലും ആദ്യ മത്സരത്തിൽ മികച്ച തുടക്കമാണ് ഈ സ്പാനിഷ് പരിശീലകന് ലഭിച്ചത്.

Also Read  –  അഡ്രിയാൻ ലൂണ മാത്രമല്ല, മറ്റൊരു സൂപ്പർതാരത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്..