ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ്.
നിരവധി ഇന്ത്യൻ താരങ്ങളുടെ പേരുമായി ബന്ധപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്. ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പഞ്ചാബിന്റെ താരത്തിനുവേണ്ടി നീക്കങ്ങൾ നടത്തുന്നുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൂപ്പർതാരം??വിൽക്കാതിരുന്നാൽ അടുത്ത സീസൺ തകർക്കും!!
പഞ്ചാബ് എഫ് സി യുടെ മിഡ്ഫീൽഡർ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല താരത്തിനെ സ്വന്തമാക്കാൻ മുന്നോട്ട് വന്നിട്ടുള്ളത്.
Also Read – സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുമായി അവരെത്തി??
കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ എഫ് സി ഗോവ, ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ് സി എന്നീ ടീമുകളും രംഗത്തുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിഖിൽ പ്രഭുവിനായി ടീമുകളുടെ ട്രാൻസ്ഫർ മത്സരമുണ്ടാവുമെന്ന് ഉറപ്പാണ്.
Also Read – ബ്ലാസ്റ്റേഴ്സിനെ ഒന്നാകെ അഴിച്ചുപണിയുന്നു, സൂപ്പർതാരങ്ങളും സ്റ്റാഫുകളുമെല്ലാം സൈനിങ്സ്?
