ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ സൈനിങ്സ് സ്വന്തമാക്കി ടീമിനെ ശക്തമാക്കാൻ ഒരുങ്ങുകയാണ്.
ഈ സീസണിൽ മോശം ഫോമിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിനെ അഴിച്ചുപണിത് പുതിയ സീസണിൽ കൂടുതൽ ശക്തമായ ടീമിനെ അണിനിരത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
Also Read – ടീമിലെ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്സ് വിൽക്കുന്നു?പകരം കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്സിൽ എത്തുമോ?
അതേസമയം ഈ സീസൺ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി കൊഴിഞ്ഞുപോക്കുകൾ പ്രതീക്ഷിക്കാം. മോശം പ്രകടനത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ താരങ്ങൾ മുതൽ സ്റ്റാഫുകൾ വരെയുള്ളവരുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് മാനേജ്മെന്റ് പറഞ്ഞത്.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വെറുതെ അങ്ങ് വിടില്ല!! പിടിമുറുക്കുവാനാണ് ആശാന്റെ പ്ലാനുകൾ..
പുതിയ പരിശീലകനായി സ്പാനിഷ് തന്ത്രഞ്ജൻ ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിലെത്തി. ഇനി താരങ്ങളുടെയും സ്റ്റാഫുകളുടെയും കാര്യത്തിൽ ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രതീക്ഷിക്കാം.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൂപ്പർതാരം??വിൽക്കാതിരുന്നാൽ അടുത്ത സീസൺ തകർക്കും!!