ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിക്കുമ്പോൾ പ്ലേ ഓഫ് പോലും കാണാതെ പുറത്താവാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. കഴിഞ്ഞ സീസണുകളിൽ പ്ലേ ഓഫ് യോഗ്യത തുടർച്ചയായി സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന് ഇത്തവണ അത് നേടാനായില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിന് മധ്യഭാഗത്തുവെച്ച് മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താൽക്കാലിക പരിശീലകന്മാരെ വെച്ചാണ് സീസൺ പൂർത്തിയാക്കിയത്.
Also Read – വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു..
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ചില താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫാൻസ് ടീം ഓഫ് ദി സീസൺ ലിസ്റ്റിലേക്ക് നോമിനേഷൻ സ്വന്തമാക്കിയിട്ടുണ്ട്.
Also Read – കിടിലൻ വിദേശസൈനിങ് തൂക്കിയത് ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരമോ, വേണ്ടത് ഈ വിദേശസൈനിങ്ങുകളാണ്??
സ്ട്രൈകേഴ്സ് പൊസിഷനിൽ നോമിനേഷൻ സ്വന്തമാക്കിയത് മോഹൻ ബഗാന്റെ ജെസൺ കമ്മിങ്സൻ, ജാമി മക്ലരൻ, ബാംഗ്ലൂരു എഫ് സി യുടെ സുനിൽ ചേത്രി എന്നിവരെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരമായ ജീസസ് ജിമിനസ് എന്നിവരാണ്. ഇവരിലൊരാളെ ഫാൻസ് വോട്ടിങ്ങിലൂടെ ടീം ഓഫ് ദി സീസണിലേക്ക് തിരഞ്ഞെടുക്കും.
Also Read – ഇങ്ങനെയുള്ള താരങ്ങളെ വിൽക്കുന്നില്ലേൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാണ്??
ലെഫ്റ്റ് വിങ്ങർ പൊസിഷനിലേക്ക് നോമിനേഷൻ ലഭിച്ചത് ഗോവയുടെ ഐകർ, ചെന്നൈയിന്റെ ഇർഫാൻ, നോർത്ത് ഈസ്റ്റിന്റെ അലദ്ദീൻ അജൈറ എന്നിവരെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ സൂപ്പർ താരമായ നോഹ് സദോയി എന്നിവർക്കാണ്. ഈ രണ്ടു ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മാത്രമാണ് നിലവിൽ ഫാൻസ് ടീം ഓഫ് ദി സീസൺ ലിസ്റ്റിലേക്ക് നോമിനേഷൻ ലഭിച്ചത്.
Also Read – അഡ്രിയാൻ ലൂണയുടെ പകരം ഈ കിടിലൻ താരം വരുമോ? ലൂണയെ ഒഴിവാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ..
