ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചയായ മൂന്ന് സീസണുകൾക്ക് ശേഷം പ്ലേ ഓഫ് യോഗ്യത നേടാതെയാണ് ഈ സീസണിൽ നിന്നും പുറത്തായത്. സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച് ടീം വിട്ടതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ഏറ്റവും മോശം പ്രകടനത്തിലേക്കാണ് നീങ്ങിയത്.
Also Read – ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..
പരിശീലിപ്പിച്ച മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് വരെ എത്തിച്ച ഇവാൻ ആശാൻ ഒരുതവണ കിരീടം സ്വന്തമാക്കുന്നതിന് വളരെയധികം അരികിൽ വരെയെത്തി. ഇവാൻ ആശാൻ പോയതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊണ്ടുവന്ന സ്വീഡിഷ് പരിശീലകൻ സ്റ്റാറെയെ മോശം പ്രകടനത്തിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് പുറത്താക്കി.
Also Read – അന്ന് അവർ സഹലിനെ കൊണ്ടുപോയപ്പോൾ ബാക്കി വെച്ച സൈനിങ്ങിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥
തുടർന്ന് ഐ എസ് എൽ കഴിയുന്നതുവരെ റിസർവ് ടീം പരിശീലകന്മാരെയാണ് താൽക്കാലിക പരിശീലകന്മാരായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിയമിച്ചത്. സൂപ്പർ കപ്പിന് മുൻപായി സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലയെ കൊണ്ടുവന്നതെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ പ്രകടനത്തിൽ മാറ്റമൊന്നുണ്ടായില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിഷേധിച്ചില്ല!! സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥
എന്തായാലും തുടർച്ചയായ മൂന്ന് സീസണുകൾക്ക് ശേഷം പ്ലേഓഫ് യോഗ്യത പോലും നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് യോഗ്യതക്കുമപ്പുറം കിരീടം നേടികൊടുക്കുക എന്ന വലിയ ലക്ഷ്യമാണ് ഡേവിഡ് ആശാന് മുന്നിലുള്ളത്.
Also Read – ബ്ലാസ്റ്റേഴ്സിനെ തീർക്കാനുള്ള സൈനിങ് ബ്ലാസ്റ്റേഴ്സിൽ നിന്നും തൂക്കാൻ അവരെത്തി👀🔥
അടുത്ത സീസൺ അവസാനം വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറിലുള്ള സ്പാനിഷ് പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം മോശമായാൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിലനിർത്തിയേക്കില്ല. ബ്ലാസ്റ്റേഴ്‌സിനെ പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് എത്തിച്ചാൽ ഡേവിഡ് ആശാന് മറ്റൊരു സീസണിൽ കൂടി ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിക്കുകയുളൂ. മറിച്ചാണെങ്കിൽ ഡേവിഡിന് പകരം പുതിയൊരു പരിശീലകനെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടി വരും.
Also Read – ജീക്സനെ വിറ്റു, ഇനി ഹോർമി പോയാൽ പകരം ആര്? കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിലുണ്ട്🔥
