അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോവുന്നത്.
ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച്. താരം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതലെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
പ്രശസ്ത സ്പോർട്സ് മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാഹോവയുടെ റിപ്പോർട്ട് പ്രകാരം മിലോസ് ഡ്രിൻസിച്ച് തായ്‌ലൻഡ് ക്ലബ്ബിലേക്ക് ചേക്കേറാൻ പോവുകയാണ്. മിലോസ് ഉടൻ തന്നെ ഈയൊരു നീക്കം പൂർത്തിയാക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.
2023-24 സീസൺ മുന്നോടിയായിയാണ് മിലോസ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ആദ്യ സീസണിൽ താരം മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും, കഴിഞ്ഞ സീസണിൽ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല.
ഇതാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്തേക്കുള്ള വഴി തെള്ളിയാൻ കാരണമായത്. താരം ഇതോടകം ബ്ലാസ്റ്റേഴ്‌സിനൊപ്പം 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
