രോഹിതും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള പ്രധാന കാരണം ഗൗതം ഗംഭീറാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ടീമിലെ സീനിയർ താരങ്ങളെ ഇല്ലാതാക്കി ടീമിൽ പരമാധികാരം ഉറപ്പിക്കാനുള്ള ഗംഭീറിന്റെ നീക്കമാണിതെന്ന് വിലയിരുത്തുന്നവരുമുണ്ട്. അതിനാൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ ഉയരുന്ന വിമർശനത്തിന്റെ എണ്ണവും വർധിക്കുന്നുണ്ട്.
ALSO READ: ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?
സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
ALSO READ: രോഹിതുണ്ടെങ്കിൽ ഇത് നടക്കില്ലായിരുന്നു; ഗില്ലിന്റെ ആ ഒരൊറ്റ മണ്ടത്തരം ഇന്ത്യയ്ക്ക് തിരിച്ചടിയായി
ആദ്യ ടെസ്റ്റിൽ ശാർദൂൽ താക്കൂറിനെ ടീമിലെടുത്ത നടപടിയാണ് കാർത്തിക്ക് ചോദ്യം ചെയ്തിരിക്കുന്നത്. സീ ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയിലാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. എന്നാൽ അദ്ദേഹത്തെ നായകൻ ഗിൽ കൃത്യമായി ഉപയോഗിച്ചില്ല.
ബൗളിങില്‍ അദ്ദേഹത്തെ ഉപയോഗിക്കാന്‍ പ്ലാനില്ലെങ്കില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്്റ്റന്‍ ശുഭ്മന്‍ ഗില്ലും തങ്ങളുടെ ഗെയിം പ്ലാന്‍ പുനപ്പരിശോധിക്കണമെന്നാണ് കാർത്തിക്കിന്റെ വാക്കുകൾ.
ALSO READ: തോൽക്കാൻ കാരണം ആ രണ്ട് ഘടകങ്ങൾ; മത്സരശേഷം ഗിൽ
ബൗളന്നെ നിലയില്‍ നിങ്ങള്‍ക്കു അദ്ദേഹത്തില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് കളിപ്പിക്കുന്നതെന്നും കാർത്തിക്ക് ചോദിച്ചു.
