Uncategorized

കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ലക്ഷ്യം വെക്കുന്നത്. വരാൻ പോകുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രധാന താരങ്ങൾ ടീമിൽ തുടരുന്ന സംബന്ധിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ തുടരുകയാണ്.

Also Read – ഫോറിൻ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്കയിലും തായ്ലാൻഡിലേക്കും ബ്ലാസ്റ്റേഴ്‌സ് പോകുന്നു😍🔥 – Aavesham CLUB: Powering Passion

അതേസമയം അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങളെ സ്വന്തമാക്കുവാനുള്ള എതിർ ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളും നടക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ട്രാൻസ്ഫർ റൂമർ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ സൂപ്പർതാരങ്ങളെ സ്വന്തമാക്കുവാൻ ക്ലബ്ബുകൾ മുന്നോട്ട് വന്നിട്ടുണ്ട്.

Also Read – ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സിയും കൂടാതെ നോഹ് സദോയിക്ക്‌ വേണ്ടി ബംഗളൂരു എഫ്സിയും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ആണ് നേരത്തെ പുറത്തുവന്നത്. എന്നാൽ വരാൻ പോകുന്ന സീസണിലും ഈ രണ്ടു സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് സൂചന നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ.

Also Read – ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion

വരാൻ പോകുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായി അഡ്രിയാൻ ലൂണയും നോഹ് സദോയിയും ടീമിൽ ഉണ്ടാവുമെന്നാണ് കരോലിസ് സ്കിൻകിസ് പറഞ്ഞത്. ഈ രണ്ടു താരങ്ങളെയും ബ്ലാസ്റ്റേഴ്സിന് ആവശ്യമാണെന്നും ബ്ലാസ്റ്റേഴ്സിന് വേണ്ട ശൈലിയിൽ കളിക്കുന്നവരാണ് ഈ സൂപ്പർ താരങ്ങളെന്നും സ്പോർട്ടിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

Also Read – ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion