Indian Super LeagueKBFC

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു മലയാളി താരവും പുറത്ത്; ഔദ്യോഗിക പ്രഖ്യാപനമെത്തി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. 

കഴിഞ്ഞ രണ്ട് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ സ്‌ക്വാഡിനൊപ്പം ചിലവഴിച്ചതിന് ശേഷമാണ് താരം ക്ലബ്‌ വിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ് സഹീഫ്. തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിലേക്കും അവിടെ നിന്ന് മെയിൻ ടീമിലേക്കും അവസരം ലഭിക്കുകയായിരുന്നു താരത്തിന്. 

കേരള ബ്ലാസ്റ്റേഴ്‌സിനായി 12 മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് സഹീഫ്.  കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിലെ നിറ സാന്നിധ്യം കൂടിയായിരുന്നു താരം. 

23കാരനായ താരം ഇന്ത്യയുടെ അണ്ടർ 23 ടീമിലെ അംഗം കൂടിയാണ്. ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിടുന്ന മൂന്നാമതെ മലയാളി താരമാണ് സഹീഫ്. ഇതിനുമുൻപ് നിഹാൽ സുധീഷും, സച്ചിന് സുരേഷും ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. 

Summary: Chennaiyin FC have officially signed Kerala Blasters left-back Mohammed Saheef. The 23-year-old academy graduate leaves after making 12 senior appearances for the Blasters and becomes the third Malayali player to depart the club this transfer window.