FootballIndian Super LeagueKBFCSportsTransfer News

സനാൻ ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ: പുതിയ അപ്ഡേറ്റെത്തി

ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ക്ലബ്ബിന്റെ പ്രവർത്തനം പോലും പുനഃരാരംഭിക്കാത്ത സാഹചര്യത്തിൽ സനാൻ മറ്റു ക്ലബ്ബുകളുടെ ഓഫർ പരിഗണിച്ചേക്കുമെന്ന് ആരാധകർ കരുതിയിരിക്കെവയാണ് താരത്തിന് ഇപ്പോഴും ബ്ലാസ്റ്റേഴ്സിനോടാണ് പ്രിയം എന്ന മാർക്കസിന്റെ അപ്‌ഡേറ്റ് വരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറ്റുനോക്കുന്ന താരമാണ് മുഹമ്മദ് സനാൻ. താരത്തിന്റെ കൂടുമാറ്റം തന്നെയാണ് ആരാധകരുടെ ചർച്ചാ വിഷയം.

ജംഷഡ്പൂർ എഫ്സി വിട്ട താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് ആരും കരുതിയിരുന്നില്ല. കാരണം ഇത് വരെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്താത്ത ബ്ലാസ്റ്റേഴ്സിൽ സനാനെ പോലെ ഇന്ത്യൻ ഫുട്ബോൾ ഉറ്റുനോക്കുന്ന സനാൻ എത്തില്ലായിരുന്നു ആരാധകർ തുടക്കത്തിലേ കണക്ക് കൂട്ടിയത്.

എന്നാൽ ഈ കണക്ക് കൂട്ടൽ തെറ്റിച്ചാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ ആദ്യ വെടി പൊട്ടിച്ചത്. സനാന് ഒരുപാട് ഓഫറുകൾ ഉണ്ടെങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്സിൽ ചേരാൻ ആഗ്രഹമെന്നും ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് മികച്ച തീരുമാനം താരം പ്രതീക്ഷിക്കുന്നുവെന്നുമാണ് മാർക്കേസിന്റെ ആദ്യ അപ്‌ഡേറ്റ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും സന്തോഷം നൽകുന്നതാണ് മാർക്കസ് പുറത്ത് വിട്ട താരത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. താരം ഇപ്പോഴും ബ്ലാസ്റ്റേഴ്സിൽ ചേരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നാണ് മാർക്കസിന്റെ അപ്‌ഡേറ്റ്.

ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ക്ലബ്ബിന്റെ പ്രവർത്തനം പോലും പുനഃരാരംഭിക്കാത്ത സാഹചര്യത്തിൽ സനാൻ മറ്റു ക്ലബ്ബുകളുടെ ഓഫർ പരിഗണിച്ചേക്കുമെന്ന് ആരാധകർ കരുതിയിരിക്കെവയാണ് താരത്തിന് ഇപ്പോഴും ബ്ലാസ്റ്റേഴ്സിനോടാണ് പ്രിയം എന്ന മാർക്കസിന്റെ അപ്‌ഡേറ്റ് വരുന്നത്.

അതേ സമയം ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം അടുത്ത ആഴ്ചയോടെ പൂർത്തിയാവുമെന്നും ഇതിന് ശേഷം മാത്രമായിരിക്കും താരങ്ങളെ ഔദ്യോഗികമായി സൈൻ ചെയുക എന്നും മാർക്കസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അങ്ങനെയെങ്കിൽ അടുത്ത ആഴ്ചയോടെ ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം പൂർത്തിയാവുകയും സനാന്റെ ട്രാൻസ്ഫർ പൂർത്തീകരിക്കുകയും ചെയ്യും.

ALSO READ:

സനാന് പുറമെ മറ്റു ട്രാൻസ്ഫറുകൾ

ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ഒരൊറ്റ താരവുമായും പുതിയ കരാറിലെത്തിയില്ല എങ്കിലും ചില താരങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് നേരത്തെ മറ്റൊരു മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെന്ന പേരിൽ ചില താരങ്ങളുടെ പേരിൽ റൂമറുകൾ ഉയരുകയും ചെയ്തിരുന്നു.

ഒഡീഷ എഫ്സി ഗോൾ കീപ്പർ അമരീന്ദർ സിങാണ് ഇതിൽ പ്രമുഖൻ. അമരീന്ദർ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതൊടെയൊപ്പം മുൻ ചെന്നൈയിൻ എഫ്സി മിഡ്ഫീൽഡർ ജിതേന്ദ്ര സിങ്, മുൻ എഫ്സി ഗോവ താരം സാഹിൽ ടവോറ എന്നിവരുടെ പേരിലും റൂമറുകളുണ്ട്.

ഐഎസ്എൽ ഒക്ടോബർ 10 ന്

Mohammed Sanan Kerala Blasters Transfer

ഐഎസ്സ്എൽ 2026-27 സീസൺ ഒക്ടോബർ 10 ന് ആരംഭിക്കുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും എത്തിയിട്ടുണ്ട്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ സീസൺ ആരംഭിക്കാനുള്ളു.

അതിനാൽ ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്.

ആദ്യം പുതിയ താരങ്ങളെ സൈൻ ചെയ്യേണ്ടതുണ്ട്. കൂടാതെ പരിശീലനവും ആരംഭിക്കേണ്ടതുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് കൈമാറ്റം പൂർത്തിയായാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് മുന്നൊരുക്കങ്ങൾ നടത്താൻ കഴിയുകയുള്ളു.

English Summary: The Mohammed Sanan Kerala Blasters transfer rumor has gained strong momentum. Despite offers from multiple clubs, the former Jamshedpur FC player prefers joining Blasters once ownership shifts complete. Kerala Blasters are also linked with Amrinder Singh, Jitendra Singh, and Sahil Tavora ahead of the ISL 2026-27 season.