Kevin Yoke Kerala Blasters updates: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ ഫ്രഞ്ച് മുന്നേറ്റ താരം കെവിൻ യോക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന സൂചനകൾ ശക്തമാകുന്നു. സീസൺ അവസാനിച്ചതിന് പിന്നാലെ ക്ലബ്ബിനോടും ആരാധകരോടും നന്ദി പറഞ്ഞ് കെവിൻ യോക്ക് പങ്കുവെച്ച വിടവാങ്ങൽ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിതുറന്നത്. കൂടാതെ, താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ബയോയിൽ ഇപ്പോഴും ‘കേരളാ ബ്ലാസ്റ്റേഴ്‌സ് താരം’ എന്ന് നിലനിർത്തിയിരിക്കുന്നതും മഞ്ഞപ്പട ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായതെങ്കിലും മൈതാനത്തെ മികച്ച പോരാട്ടവീര്യം കൊണ്ട് ആരാധകരുടെ പ്രിയങ്കരനാകാൻ യോക്കിന് സാധിച്ചിരുന്നു. നിലവിൽ അഡ്രിയാൻ ലൂണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലുള്ള ഏക വിദേശ താരമെന്നും ക്ലബ്ബിന്റെ ഉടമസ്ഥ കൈമാറ്റം പൂർത്തിയാകാതെ പുതിയ വിദേശ താരങ്ങളുമായി കരാറിലെത്തില്ലെന്നും പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോ വ്യക്തമാക്കുന്നുണ്ട്. എങ്കിലും, യോക്കുമായി ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ടെന്നും ഉടമസ്ഥ കൈമാറ്റം പൂർത്തിയാകുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ആരാധകരുടെ കണക്കുകൂട്ടൽ.
ALSO READ:
ഉടമസ്ഥ കൈമാറ്റ ലൂപിൽ പെട്ട് ബ്ലാസ്റ്റേഴ്‌സ്: എന്താണ് അനിശ്ചിതത്വത്തിന് കാരണം?
3 കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്ക്: പുതിയ ഉടമകൾ പണി തുടങ്ങി
ബ്ലാസ്റ്റേഴ്സിലെത്തുക ‘അറബിപ്പണമല്ല’!
വാർത്ത ഒറ്റനോട്ടത്തിൽ

- ഫ്രഞ്ച് മുന്നേറ്റ താരം കെവിൻ യോക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്താൻ സാധ്യതയെന്ന് സൂചന.
- ക്ലബ്ബ് വിടുന്നു എന്ന് കാണിച്ച് ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്ന പോസ്റ്റ് താരം നീക്കം ചെയ്തു.
- ഇൻസ്റ്റാഗ്രാം ബയോയിൽ ഇപ്പോഴും ‘കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലെയർ’ എന്ന് നിലനിർത്തിയിട്ടുണ്ട്.
- കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയ താരം ആരാധകരുടെ വലിയ പിന്തുണ നേടിയിരുന്നു.
- ഉടമസ്ഥ കൈമാറ്റത്തിന് ശേഷമേ ഔദ്യോഗിക കരാറുകൾ നടക്കൂ എന്ന് മാർക്കസ് മെർഗുല്ലോ വ്യക്തമാക്കുന്നു.
English Summary: French forward Kevin Yoke Kerala Blasters return hints have emerged after he deleted his farewell post on Instagram. Although ownership transfer delays hold up official signings, fans expect a deal once negotiations conclude, as Yoke still retains ‘Kerala Blasters player’ in his bio.
