മോശം പ്രകടനം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി തിരച്ചിലാണ്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ പരിശീലകനായ ഹോസെ മൊളിനയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. മലയാളം മാധ്യമ്മായ മാതൃഭൂമിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന് ഭാഗമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. കൊൽക്കത്തയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അംഗങ്ങൾ ഹോസെ മൊളിനയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഇതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന് ഒഡിഷ പരിശീലകനായ സെർജിയോ ലോബേരയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നേലും അദ്ദേഹം ഈ ഓഫർ നിരശിച്ചുവെന്നാണ് പിന്നെ വന്ന അപ്ഡേറ്റുകൾ.
നിലവിൽ ഹോസെ മോളിനയും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ട്രാൻസ്ഫർ അപ്ഡേറ്റുകൾ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.