ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ അവസാന മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മാർച്ച് 12ന് ദുർബലരായ ഹൈദരാബാദ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന മത്സരം.
ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഗച്ചിബൗളിയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിജയത്തേക്കാൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാർക്കസ് മെർഗുലാഹോവയുടെ ട്രാൻസ്ഫർ അപ്ഡേറ്റിന് വേണ്ടിയാണ്.
സീസണിലെ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരം കഴിഞ്ഞാൽ, മാർക്കസ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് നടത്തിയിരിക്കുന്ന വമ്പൻ സൈനിങ്ങളുടെ പേരുകൾ വെള്ളിപ്പെടുത്തുമെന്ന് മാർക്കസ് നേരത്തെ പറഞ്ഞിരുന്നു.
ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്തിരുന്നാലും മാർച്ച് 12 രാത്രിയോടെ തന്നെ മാർക്കസ് ഈ പേരുകൾ വെളിപ്പെടുത്തുമെന്ന് പ്രതിക്ഷിക്കാം.