ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് പോലും കാണാതെ പുറത്തായത്തോടെ, ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.
വരുന്ന അഭ്യൂഹങ്ങൾ പ്രകാരം മിലോസ് ഡ്രിൻസിച്ചും ക്വാമെ പെപ്രയും ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ്. അതോടൊപ്പം മറ്റ് നാല് വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നാണ്.
എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ അടുത്ത സീസണിലേക്കുള്ള പുതിയ വിദേശ സൈനിങ്ങുകളെ കണ്ടെത്തിയിട്ടില്ലായെന്നാണ്.
ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനേജ്‍മെന്റ് മികച്ച വിദേശ താരങ്ങളെ കൊണ്ടുവരുന്നമെന്ന പ്രതിക്ഷയിലാണ് ആരാധകർ. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ സൈനിങ്ങുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.