FootballIndian Super LeagueKBFC

പറ്റുന്നതെല്ലാം ചെയ്യും, ഇനി ലക്ഷ്യം ഈയൊരു കാര്യം മാത്രമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ…

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിത്തം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ഷയോടെ അല്ലെങ്കിലും ആരാധകരെല്ലാം സൂപ്പർ കപ്പിനായി കാത്തിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്തായത്തോടെ ആരാധകരെല്ലാം കാത്തിരിക്കുന്നത് ഇനി സൂപ്പർ കപ്പിന് വേണ്ടിയാണ്. ഏപ്രിൽ മുതലാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്.

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിത്തം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ഷയോടെ അല്ലെങ്കിലും ആരാധകരെല്ലാം സൂപ്പർ കപ്പിനായി കാത്തിരിക്കുകയാണ്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സാധ്യതകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സൂപ്പർ കപ്പ് ജയിക്കുവാനായി പറ്റുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുരുഷോത്തമൻ.

“സീസൺ മികച്ച രീതിയിൽ പൂർത്തിയാക്കാനുള്ള അവസാന അവസരമാണിത്. സൂപ്പർ കപ്പ്‌ കിരീടം ഞങ്ങളുടെ ഷെൽഫിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ എല്ലാം ചെയ്യും. ” എന്നാണ് പുരുഷോത്തമൻ പറഞ്ഞത്.