ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. പ്ലേഓഫ് കാണാൻ കഴിയാതെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു ഇത്. പല താരങ്ങളും ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങൾ വരുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
IFT ന്യൂസ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെയും ഓഫ്‌ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ്.
ഇവർക്ക് പുറമെ ഹോർമിപ്പാം, സന്ദീപ്, സച്ചിന്, മിലോസ്, ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത എന്നിവരെയും ഓഫ്ലോഡ് ചെയ്യാനുള്ള തീരുമാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവർക്ക് പകരം സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.