ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സൂപ്പർ കപ്പിന് മുൻപായി തന്നെ സൈൻ ചെയ്യുമെന്നാണ്. മാർക്കസ് മെർഗുലാഹോവ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങൾ ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ആരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് ബന്ധപ്പെട്ടൊന്നും അപ്ഡേറ്റുകളിൽ പറഞ്ഞിട്ടില്ല. പക്ഷെ ചില അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒരു ഇറ്റാലിയൻ പരിശീലകനുമായി ചർച്ചയിലാണ്.
ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് അപ്ഡേറ്റുകൾ ഒന്നും വന്നിട്ടില്ല.
എന്തിരുനാലും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പുതിയ പരിശീലകനെ സ്വന്തമാക്കിയിട്ടില്ല എന്ന് മാർക്കസ് വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ ആരാധകർക്ക് തങ്ങളുടെ പുതിയ ആശാൻ ആരാണെന്ന് അറിയാൻ കഴിയുന്നതാണ്.