ഇന്ത്യയിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും ട്രാൻസ്‌ഫർ റൂമറുകൾ സജീവമാണ്. നിരവധി എക്സ് പേജുകളിൽ നിരവധി റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉറവിടങ്ങളില്ല. എന്നാൽ പ്രചരിക്കുന്ന റൂമറുകളിൽ സ്ഥിരിക്കാൻ സാധിക്കുന്ന പ്രബലമായ രണ്ട് റിപ്പോർട്ടുകൾ കൂടിയുണ്ട്. ആ റിപോർട്ടുകൾ പരിശോധിക്കാം..
മുൻ ജംഷദ്പൂർ എഫ്സി താരം സെർജിയോ കാസ്റ്റലുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയതാണ് പ്രചരിക്കുന്ന വാർത്തകളിൽ വിശ്വാസയോഗ്യമായത്. ചില പ്രബല സോഴ്സുകവിശ്വസിക്കാൻ പറ്റുന്ന മറ്റൊരു റിപ്പോർട്ട്ൾ. വിശ്വാസയോഗ്യമായ റിപോർട്ടുകൾ മറ്റൊന്ന്.. ഈ വാർത്തയ്ക്ക് പിന്നിലുണ്ട് എന്നതിനാൽ കാസ്റ്റലിന്റെ വരവ് അടുത്ത സീസണിൽ പ്രതീക്ഷിക്കാം..
ചെന്നൈയിൻ എഫ്സി താരം കൊണാർ ഷീൽഡിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുവെന്നാണ് പ്രചരിക്കുന്ന റൂമറുകളിൽ വിശ്വാസ യോഗ്യമായ മറ്റൊന്ന്. സ്കൈ സ്പോർട്സ് കറൻസ്പോണ്ട് ആന്റണി ജോസഫാണ് ഈ വാർത്ത പുറത്ത് വിട്ടത് എന്നതാണ് വാർത്തയ്ക്ക് വിശ്വസ്ത ലഭിക്കാൻ കാരണം.
എന്നാൽ ഇതൊരു ശ്രമം മാത്രമാണ്. ബ്ലാസ്റ്റേഴ്സിനൊടൊപ്പം ചില ഐഎസ്എൽ ക്ലബ്ബുകളും സ്‌കോട്ടിഷ് ക്ലബ്ബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ഈ ശ്രമങ്ങളിൽ വിജയിച്ചാൽ മാത്രമേ താരത്തെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ കാണാവുകയുള്ളു.
നിരവധി റൂമറുകൾ പ്രചരിക്കുന്നവെങ്കിലും നിലവിൽ സ്ഥിരീകരിക്കാൻ കഴിയുന്ന രണ്ട് വാർത്തകൾ ഇത് മാത്രമാണ്. അതിലൊന്ന് ശ്രമവും മറ്റൊന്ന് പ്രീ- കോൺട്രാക്റ്റുമാണ്.