ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം എന്നും ഫുട്ബോൾ ലോകത്ത് ചർച്ചാ വിഷയമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പോലും റോണോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ എല്ലാ അഭ്യുഹങ്ങളും അവസാനിപ്പിച്ച് റോണോ താൻ അൽ- നസ്റിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ റോണോ ട്രാൻസ്ഫർ അഭ്യൂഹം അവസാനിപ്പിച്ചെങ്കിലും പുതിയ നീക്കങ്ങൾക്കുള്ള കളമൊരുക്കുകയാണ് അദ്ദേഹത്തിൻറെ മാതാവ്.
ALSO READ: ക്രിസ്റ്റ്യാനോയുടെ അഭാവം; ക്ലബ് ലോകപ്പ് ക്ലിക്കാവാത്തതിന് 3 കാരണമെന്ന് നിരീക്ഷണം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മ ഡോലോറസ് അവെയ്റോയുടെ വാക്കുകൾ ഫുട്ബോൾ ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. “ഞാൻ മരിക്കുന്നതിന് മുൻപ് അവനെ സ്പോർട്ടിംഗിൽ തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു’ എന്നാണ് അമ്മയുടെ വാക്കുകൾ. അമ്മയുടെ ഈ ആഗ്രഹം റൊണാൾഡോയുടെ കരിയറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.
ALSO READ: ഫുട്ബാളിൽ ഇനി മുതൽ പുതിയ നിയമം
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പ്രതിഭയെ ലോകത്തിന് മുന്നിൽ ആദ്യം എത്തിച്ചത് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്ബണാണ്. 2002-ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ അവിടെ നിന്നാണ് പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും തുടർന്ന് റയൽ മാഡ്രിഡിലേക്കും യുവന്റസിലേക്കും അൽ-നസറിലേക്കും ചേക്കേറിയത്.
ALSO READ: നെയ്മറെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ് രംഗത്ത്; ഒരു വർഷത്തെ കരാർ ഓഫർ
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തുമോ എന്നത് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ സ്പോർട്ടിംഗിലേക്ക് ഒരു വൈകാരികമായ മടങ്ങിപ്പോക്ക് സാധ്യമാണോ എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്.
ALSO READ: ഡീൽ പുരോഗമിക്കുന്നു; എമി മാർട്ടിൻസ് ഉടൻ പുതിയ ക്ലബ്ബിലേക്ക്…
ഒരുപക്ഷേ, ഈ വാക്കുകൾ റൊണാൾഡോയുടെ കരിയറിലെ അടുത്ത നീക്കത്തെക്കുറിച്ചുള്ള സൂചനയായി മാറിയേക്കാം. അമ്മയുടെ ആഗ്രഹം ഒരു താരത്തെ സംബന്ധിച്ചിടത്തോളം വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. പ്രത്യേകിച്ചും ക്രിസ്റ്റ്യാനോയെപ്പോലെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു വ്യക്തിക്ക്.