FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ വിദേശ താരത്തിന് കഷ്ടകാലം; അവസരവുമില്ല ഗോളുമില്ല…

കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ ഫോർവേഡായിരുന്നു ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമന്റകോസ്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഗംഭീര പ്രകടനമാണ് ദിമി കാഴ്ച്ചവെച്ചത്.

32 കാരൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇതോടകം 38 മത്സരങ്ങൾ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ 13 ഗോളും പിറന്നത് കഴിഞ്ഞ സീസണിൽ. എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സ് വിട്ടത്തിന് ഇതേ ഫോം തുടരാൻ സാധിച്ചിട്ടില്ല.

ഈ സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ്‌ ബംഗാളിൽ ചേർന്ന ദിമിക്ക്, ഈ സീസണിൽ വെറും നാല് ഗോളാണ് നേടാൻ കഴിഞ്ഞത്. ഇതോടെ താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിക്കാതെയായി.

ബ്ലാസ്റ്റേഴ്‌സിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരം ഈസ്റ്റ്‌ ബംഗാളിൽ വെറും പരാജയമാണ്. ഏറ്റവും സാധ്യത ഈസ്റ്റ്‌ ബംഗാൾ താരത്തെ ഈ സീസണോടെ ഒഴിവാക്കാനാണ്. എന്തിരുന്നാലും ദിമിയെ പുറത്താക്കിയത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ചെയ്ത മികച്ച നീക്കം തന്നെയാണ്. പകരക്കാരനായി വന്ന ഹേസ്സുസ് ഇതിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

അഥവാ ഈസ്റ്റ്‌ ബംഗാൾ ദിമിയെ പുറത്താക്കുകയാണേൽ മറ്റൊരു ഐഎസ്എൽ ക്ലബ്‌ താരത്തെ സ്വന്തമാക്കാൻ വരുമോ എന്ന് നോക്കി കാണേണ്ടത് തന്നെയാണ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.