ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തിൽ ഇന്ത്യൻ ഉപനായകൻ ഋഷഭ് പന്തിന്റെ മോശം പെരുമാറ്റം ചർച്ചയാവുകയാണ്. മൂന്നാംദിനം ആദ്യ സെഷനിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഹമ്മദ് സിറാജെറിഞ്ഞ 61ാം ഓവറിനിടെയായിരുന്നു സംഭവം. ഈ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഹാരി ബ്രൂക്ക് ബൗണ്ടറി പായിച്ചിരുന്നു. പിന്നാലെ ബോളിനെക്കുറിച്ച് ഓണ്‍ഫീല്‍ഡ് അംപയറോടു റിഷഭ് പന്ത് പരാതിപ്പെട്ടിരുന്നു.
ALSO READ: അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു
പന്ത് മാറ്റണമെന്നായിരുന്നു താരം അംപയറോടു ആവശ്യപ്പെട്ടത്. ബോള്‍ പരിശോധിച്ച അംപയര്‍ അതു നിഷേധിക്കുകയും ചെയ്തു. പിന്നാലെ ക്ഷുഭിതനായ റിഷഭ് അംപയറോടു കയർക്കുകയും തുടര്‍ന്ന് കൈയിലുള്ള ബോള്‍ വലിച്ചെറിഞ്ഞ ശേഷം ദേഷ്യത്തോടെ തിരികെ നടക്കുകയായിരുന്നു. ഐസിസി നിയമപ്രകാരം താരത്തിന് സപ്‌സെൻഷൻ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഇതിലുണ്ട്. ഇത്തരത്തിൽ അമ്പയറോട് കയർത്താൽ എന്താണ് ശിക്ഷ. ഐസിസിയുടെ നിയമം പരിശോധിക്കാം..
ALSO READ: സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്
ICC Code of Conduct അനുസരിച്ച് ലെവൽ 2 വിലുള്ള കുറ്റമാണ് പന്ത് ചെയ്‌തിരിക്കുന്നത്. ഇത് പ്രകാരം മാച്ച് ഫീയുടെ 50-100% പിഴ ലഭിക്കാനോ 3-4 ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കാനോ, ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിക്കാനോ സാധ്യതയുണ്ട്.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
ഇതിൽ ഏത് നടപടിയാണ് താരത്തിനെതിരെ സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മാച്ച് റഫറിയാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാച്ച് റഫറിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
നേരത്തേ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലും ഈ ടെസ്റ്റിന്റെ ആദ്യദിനം വലിയൊരു നിയമലംഘനം നടത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള സോക്‌സ് ധരിച്ചാണ് അദ്ദേഹം ആദ്യദിനം ബാറ്റിങിനിറങ്ങിയത്.എംസിസിയുടെ നിയമപ്രകാരം കറുപ്പ് സോക്‌സ് ധരിക്കാന്‍ കളിക്കാര്‍ക്കു അനുവാദമില്ല.