CricketCricket LeaguesIndian Premier LeagueSports

വിരമിക്കൂ; അതാണ് നല്ലത്; സീസണ് ശേഷം 4 താരങ്ങൾ വിരമിക്കണമെന്ന് ആരാധകർ

ഇനിയും തിളങ്ങാനായില്ല എങ്കിൽ ഈ ഐപിഎൽ സീസണ് ശേഷം വിരമിക്കുന്നതാണ് നല്ലതെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ആരാധകർ. ആ 4 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ഇത്തവണ ഐപിഎൽ സീസണിൽ പല പ്രമുഖർക്കും തിളങ്ങാനായിട്ടില്ല. ആരാധകർ പ്രതീക്ഷയർപ്പിച്ച പല താരങ്ങളും തീർത്തും നിരാശ മാത്രമാണ് നൽകിയത്. ഇനിയും തിളങ്ങാനായില്ല എങ്കിൽ ഈ ഐപിഎൽ സീസണ് ശേഷം വിരമിക്കുന്നതാണ് നല്ലതെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ആരാധകർ. ആ 4 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജ

വെറ്ററൻ ഓൾറൗണ്ടർ ആണെങ്കിലും ജഡേജയുടെ പ്രകടനം നിലവിൽ ടി20 ഫോർമാറ്റിന് യോജിക്കുന്നതല്ല. ഏകദിന രീതിയിലുള്ള ജഡേജയുടെ പ്രകടനം നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്ങിലോ ബൗളിങിലോ യാതൊരു ഇമ്പാക്റ്റും നൽകുന്നില്ല. പഴയ പ്രകടനം നഷ്‌ടമായ ജഡേജ ഈ സീസൺ കഴിഞ്ഞാൽ വിരമിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

രവി അശ്വിൻ

ജഡേജയെ പോലെ മറ്റൊരു താരമാണ് അശ്വിനും. ടി20 ഫോർമാറ്റിന് യോജിക്കാത്ത താരമാണ് അശ്വിൻ എന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നത്. ഇത്തവണ ചെന്നൈ നിരയിൽ വമ്പൻ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.

എംഎസ് ധോണി

ഇതിഹാസ പദവിയുള്ള ധോണി പ്രായം തളർത്തുന്ന താരമാണ്. 43 കാരനായ ധോണിക്ക് ഇപ്പോൾ പഴയത് പോലെ ബാറ്റിംഗ് ഓർഡറിന് പ്രോമോഷന് നൽകി ഫിനിഷ് ചെയ്യാൻ കെൽപ്പുള്ള താരമല്ല. ഇതിഹാസം എന്ന പദവിക്ക് കോട്ടം സംഭവിക്കുന്നതിന് മുമ്പ് ധോണി വിരമിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണെങ്കിലും രോഹിത് ഐപിഎല്ലിൽ അത്ര മികച്ച ഫോമിലല്ല. 0, 8, 13 എന്നിങ്ങനെയാണ് ഹിറ്റ്മാന്റെ ഈ സീസണിലെ സ്‌കോറുകള്‍.