ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇപ്പോളിത പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം മുഹമ്മദന്സ് എസ്.സിയുടെ യുവ റൈറ്റ് ബാക്ക് താരമായ വൻലാൽസുയിഡിക ചക്ചുവാക്കിനെ സ്വന്തമാക്കാൻ ഐഎസ്എലിലെ അഞ്ച് ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
എഫ്സി ഗോവ, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ, ചെന്നൈന് എഫ്സി, പഞ്ചാബ് എഫ്സി എന്നിവരാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. നിലവിൽ മുഹമ്മദന്സിന് സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ട് തന്നെ, വമ്പൻ ഓഫർ വരുകയാണേൽ ടീം താരത്തെ വിൽക്കാനാണ് സാധ്യത.
കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോ മുതലെ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. IFT ന്യൂസ് ഉൾപ്പെടെയുള്ളവർ ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നില്ല.
ബ്ലാസ്റ്റേഴ്‌സ് ഇതോടകം റൈറ്റ് ബാക്ക് പൊസിഷനിലേക്ക് അമെയ് റണാവാഡെയുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചക്ചുവാക്കിനെ സ്വന്തമാക്കാൻ ഇനി സാധ്യത ഇല്ല. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ പുറത്ത് വരുന്നതാണ്.