ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലക്നൗ- മുംബൈ പോരാട്ടത്തിൽ മികച്ച പ്രകടനമാണ് നായകൻ ഹർദിക് പാണ്ട്യ കാഴ്ച്ച വെച്ചത്. നാലോവർ എറിഞ്ഞ താരം ലക്നൗവിന്റെ അഞ്ച് നിർണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. എന്നാൽ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.
ഓപണർ രോഹിത് ശർമ്മ ഇന്ന് കളിക്കാത്തതാണ് പാണ്ട്യയ്ക്കെതിരെയുള്ള വിമർശനത്തിന് കാരണം. നെറ്റ്‌സില്‍ വച്ച് രോഹിത്തിന്റെ കാല്‍നുമുട്ടിനു പരിക്കേറ്റതായും അതിനാല്‍ ഈ മല്‍സരത്തില്‍ കളിക്കുന്നില്ലെന്നും പാണ്ട്യ വ്യക്തമാക്കിയിരുന്നു.എന്നിട്ടും പാണ്ട്യ മനഃപൂർവം രോഹിതിനെ പുറത്തിരുത്തി എന്നാണ് വിമർശകർ പറയുന്നത്.
പരിക്കേറ്റു എന്നുള്ളത് വ്യജമാണെന്നും ഇതിന് പിന്നിൽ ഗൂഢമായ നീക്കമുണ്ടെന്നും പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു. അതേ സമയം മോശം ഫോമിലാണ് രോഹിത്. ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ ഡക്കായ രോഹിത്തിന് രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കൊല്‍ക്കത്തയ്ക്കെതിരേ 12 പന്തില്‍നിന്ന് 13 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സാമ്പാദ്യം.
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് രോഹിത് പരിക്ക് കാരണം ടീമില്‍നിന്ന് മാറി നില്‍ക്കുന്നത്.
പരിക്ക് കാരണം മാറ്റിയതോ, അതോ മോശം ഫോം കാരണം മാറ്റിയതോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.വരും മത്സരങ്ങളിലും രോഹിത് പുറത്തിറക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.