അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. അതോടൊപ്പം പേര് കേട്ട മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യകൾ ഏറെയാണ്.
റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെന്റർ ബാക്ക് താരമായ ഹോർമിപ്പാം ഈ സീസണോടെ ക്ലബ് വിട്ടേക്കാം എന്നാണ്. നിലവിൽ താരത്തിനായി ഒട്ടേറെ പ്രമുഖ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.
ഹോർമിപ്പാമിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ താല്പര്യമുണ്ടെങ്കിലും, താരത്തിന് വേണ്ടത്ര പ്ലേ ടൈം നൽക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല. ബികാശിന്റെ സൈനിങ്ങോടെ താരത്തിന് ഇനി സെന്റർ ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ കഴിയുമോ എന്ന് സംശയമാണ്.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിൻസും താരത്തെ നിലനിർത്താൻ താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ വമ്പൻ തുകയുടെ ട്രാൻസ്ഫർ ഫീ നൽകിയാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഹോർമിപ്പാമിനെ വിൽക്കുകയുള്ളൂ.
നിലവിൽ രണ്ട് ഐഎസ്എൽ ക്ലബ്ബുകൾക്ക് ഹോർമിപ്പാമിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതിലൊന്ന് ഈസ്റ്റ് ബംഗാളാണെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.